ഹൃദയംതൊടുന്ന ആലാപനമാധുര്യവുമായി ആൻ ബെൻസൺ; പാട്ട് ഏറ്റെടുത്ത് ടോപ് സിംഗർ വേദി

December 29, 2021

‘ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലർക്കിളി പറന്നുവരും…’ സംഗീതപ്രേമികളുടെ മുഴുവൻ ഹൃദയങ്ങൾ കവർന്നതാണ് മധുവിധു എന്ന ചിത്രത്തിലെ ഈ ഗാനം. ഓ എൻ വിയുടെ അർത്ഥവത്തായ വരികൾക്ക് എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടാസ്വാദിച്ചത്. ഇപ്പോഴിതാ ഈ മനോഹര സംഗീതവുമായി കേൾവിക്കാരുടെ മുഴുവൻ മനം കവരുകയാണ് ടോപ് സിംഗറിലെ കുട്ടി ഗായിക ആൻ ബെൻസൺ.

അതിശയിപ്പിക്കുന്ന ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയെ സംഗീത സാന്ദ്രമാക്കാറുള്ള കുട്ടി ഗായികയാണ് ആൻ ബെൻസൺ. അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. മുൻപ് ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി പാട്ടുവേദിയെ അതിശയിപ്പിച്ചതാണ് ഈ കൊച്ചുഗായിക. ഇപ്പോഴിതാ വീണ്ടും പാട്ട് വേദിയുടെ ഹൃദയതാളങ്ങൾ കീഴടക്കുന്ന പെർഫോമൻസുമായാണ് ഈ കൊച്ചുഗായികയുടെ വരവ്.

Read also; ‘മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻട്രി കാവില്ലിന്റെ ആകൃതിയും പ്രകൃതിയും തോന്നി’- സംവിധായകൻ ഭദ്രൻ

സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.

Story highlights: ann benson excellent singing