‘കുഗ്രാമമേ..’- ശ്രദ്ധനേടി ‘മിന്നൽ മുരളി’യിലെ ഗാനം

December 4, 2021

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാകാൻ ഒരുങ്ങുകയാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. 

ഇപ്പോഴിതാ, ചിത്രത്തിലെ മറ്റൊരു ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുഗ്രാമമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യിലെ മൂന്നാമത്തെ സിംഗിൾ ആണിത്. സുഷിൻ ശ്യാമിന്റെ മാജിക്കൽ സംഗീതമാണ് ഈ ഗാനത്തിന് ജീവൻ പകരുന്നത്.

മനു മഞ്ജിത്തിന്റെ വരികളാണ്. ആലപിച്ചിരിക്കുന്നത് വിപിൻ രവീന്ദ്രൻ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

read More: നാടോടി നൃത്തവുമായി ശോഭന, ഒപ്പം കലാർപ്പണയിലെ വിദ്യാർത്ഥികളും- വിഡിയോ

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്. മൂന്നുവർഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

Story highlights- minnal murali kugramame single