ഈ ചിത്രത്തിൽ എത്ര ആനകളുണ്ട്? സോഷ്യൽ മീഡിയ സുഹൃത്തുക്കളെ ആശയക്കുഴപ്പത്തിലാക്കിയ ചിത്രം

January 24, 2022

ചിരിയും കൗതുകവും നിറയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ ആശയക്കുഴപ്പത്തിലാക്കുന്ന ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പുഴയിൽ നിന്നും വെള്ളം കുടിയ്ക്കുന്ന ആനക്കൂട്ടത്തിന്റെ ചിത്രമാണ് സുശാന്ത നന്ദ പങ്കുവെച്ചത്. ഈ ചിത്രത്തിൽ എത്ര ആനകൾ ഉണ്ടെന്നായിരുന്നു ചിത്രത്തിന് അദ്ദേഹം നൽകിയ കമന്റ്.

ആദ്യകാഴ്ചയിൽ ചിത്രത്തിൽ നാല് ആനകളെയാണ് കാണാൻ കഴിയുക. ചിത്രം കണ്ട് നിരവധിപ്പേരാണ് നാല് എന്ന ഉത്തരവുമായി എത്തിയത്. എന്നാൽ, ഈ ഫോട്ടോയിൽ നിങ്ങൾക്ക് നാല് ആനകളെ മാത്രമാണ് കാണാൻ കഴിയുന്നതെങ്കിൽ നിങ്ങളുടെ കാഴ്ച ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് സുശാന്ത നൽകിയ കമന്റ്. തുടർന്ന് അഞ്ച്, ഏഴ് തുടങ്ങിയ ഉത്തരങ്ങളും ചിത്രത്തിന് കമന്റായി എത്തി. യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ ഏഴ് ആനകളാണ് ഉള്ളത്.

Read also: ‘നിങ്ങൾ എന്റെ ഭാഗ്യമാണ്’, സഹോദരന് പിറന്നാൾ ആശംസകളുമായി മീര ജാസ്മിൻ

വൈൽഡ് ലെൻസ് എക്കോ ഫൗണ്ടേഷൻ പകർത്തിയ ഈ ചിത്രം വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചു. ഈ ചിത്രത്തിന് 2,200-ലധികം ലൈക്കുകളും 145 റീട്വീറ്റുകളും ലഭിച്ചു.

Read also: പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

അതേസമയം രസകരമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ഇത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് കഴിയും എന്നാണ് പറയപ്പെടുന്നത്.

Story highlights: how many elephants can you spot in the image