കൊറോണക്കാലത്തെ ഭക്ഷണശീലങ്ങൾ; പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

January 10, 2022

രോഗപ്രതിരോധശേഷി എന്ന വാക്ക് നമുക്ക് അപരിചിതമല്ല. പ്രത്യേകിച്ച് കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലത്ത് കൂടതല്‍ കേട്ട വാക്കുകളിലൊന്നും രോഗപ്രതിരോധശേഷി എന്നതാണ്. ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗ പ്രതിരോധ ശേഷി. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒറ്റദിവസം കൊണ്ട് മെച്ചപ്പെടുത്തി എടുക്കാന്‍ സാധിക്കുന്ന ഒന്നല്ല പ്രതിരോധ ശേഷി. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനൊപ്പം തന്നെ ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുമുണ്ട്. സംസ്‌കരിച്ച ഭക്ഷണം, കൃത്രിമമായി മധുരം ചേര്‍ത്ത പാനിയങ്ങള്‍, മധുരപലഹാരം എന്നിവയെല്ലാം കൂടുതലായി കഴിയ്ക്കുന്നവരില്‍ പ്രതിരോധശേഷി കുറവായിരിയ്ക്കും. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിയ്ക്കുന്നത് നല്ലതാണ്.

Read also: അത്ഭുതകരമായ ബോക്സിംഗ് കഴിവിലൂടെ മരം ഇടിച്ച് ഒടിച്ച് ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി- വിഡിയോ

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ഇവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഫോളേറ്റ് അടങ്ങിയിട്ടുണ്ട് ഇലക്കറികളില്‍. ഇവ പുതിയ കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ കൂണിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മെച്ചപ്പെടുത്തുന്നു.

Story highlights; How to boost your immunity