പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവെച്ച് ഒരു അച്ഛനും മകളും, വൈറൽ വിഡിയോ

January 25, 2022

അല്ലു അർജുൻ മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് പുഷ്പ. ചിത്രം പ്രേക്ഷകരിലേക്കെത്തും മുൻപ് തന്നെ ആസ്വാദകഹൃദയങ്ങളിൽ തരംഗമായതാണ് ചിത്രത്തിലെ ശ്രീവല്ലി ഗാനവും. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധനേടിയ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയവരും നിരവധിയാണ്. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു അച്ഛനും മകളുമാണ് സോഷ്യൽ ഇടങ്ങളിൽ തരംഗമാകുന്നത്. നൃത്ത വിഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട പാബ്ലോയും മകൾ വെറോണിക്കയുമാണ് ഈ വിഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.

ശ്രീവല്ലി ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും ചേർന്ന് ഇത്തവണ നൃത്തം വയ്ക്കുന്നത്. അച്ഛനൊപ്പം അതിമനോഹരമായി ചുവടുകൾ വയ്ക്കുന്ന ഈ കുരുന്നിന് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്. അതേസമയം നൃത്ത വിഡിയോകളിലൂടെ ഇന്ത്യയിലടക്കം നിരവധി ആരാധകരെ നേടിയതാണ് ഈ അച്ഛനും മകളും. ഇരുവരും ചേർന്നുള്ള വിഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. വലിയ കണ്ണാടിയ്ക്ക് മുന്നിൽ നിന്നുകൊണ്ടുള്ള നൃത്ത വിഡിയോകളാണ് പാബ്ലോ കൂടുതലായും പങ്കുവയ്ക്കാറുള്ളതും.

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇവരുടെ വിഡിയോകൾക്ക് ലഭിക്കാറുള്ളത്. ഇരുവരുടെയും ശ്രീവല്ലി ഗാനത്തിനും ഇതിനോടകം ആയിരക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു.

Read also: യാത്ര ഈ ഓട്ടോറിക്ഷയിലായാൽ അധികമൊന്നും ചിന്തിക്കാനില്ല; വൈഫൈയും കൂളറും ടിവിയും പുസ്തകങ്ങളും വരെ ലഭ്യമാണ് ഇവിടെ

അതേസമയം ദേവി ശ്രീപ്രസാദ് ആണ് ശ്രീവല്ലി ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകർഷണമാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികാ കഥാപാത്രമായെത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു.

Story highlights: little girl and her father dances to pushpa srivalli song