ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘പീസി’ലെ മനോഹരഗാനം

January 24, 2022

ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. നവാഗതനായ സന്‍ഫീര്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ സൻഫീർ കെ വരികൾ എഴുതി ജുബൈർ മുഹമ്മദ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.

ആക്ഷേപഹാസ്യരൂപേണ ഒരുക്കുന്ന ചിത്രം കാർലോസ് എന്ന ഡെലിവറി പാട്ണറുടെ ജീവിതം പ്രമേയമാക്കിയാണ് തയാറാക്കുന്നത്. ചിത്രത്തിൽ ജോജുവിനൊപ്പം രമ്യ നമ്പീശനും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. വൈറസ്, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പീസ്. സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രംകൂടിയാണ് പീസ്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Story highlights: പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിലെത്തി വില്ലനായും ഹാസ്യകഥാപാത്രമായും തിളങ്ങി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. ഒരുപിടി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു ജോജു ജോർജ്. താരത്തിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മധുരമാണ്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Peace movie song