പുതുവർഷത്തെ വരവേൽക്കാൻ മനോഹരമായൊരു കവർ ഗാനം- ഹൃദയം കവർന്ന ‘സജൻ ബിൻ ആയേ..’

January 2, 2022

എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്നത് പല വിധത്തിലാണ്. ആഘോഷങ്ങൾ എന്തുതന്നെയായാലും അതിൽ സംഗീതത്തിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാകില്ല. പുതുവർഷ പിറവിയിലും ഹൃദയങ്ങൾ കീഴടക്കുന്നത് മനോഹരമായൊരു കവർ ഗാനമാണ്. BANDISH BANDITS എന്ന ഡ്രാമ സീരിസിന്റെ സജൻ ബിൻ എന്ന ഗാനത്തിന്റെ കവർ വേർഷനാണ് പുതുവർഷ ദിനത്തിൽ ശ്രദ്ധനേടുന്നത്.

ആര്യൻ അനിൽ സംവിധാനം ചെയ്‌തിരിക്കുന്ന വിഡിയോ ഗാനത്തിൽ ആലപിച്ചിരിക്കുന്നത് ജാൻവി സുഭാഷും ലക്ഷ്മൺ സന്തോഷുമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം സുബ്രമണ്യൻ ആണ്. കീ&പ്രോഗ്രാമിംങ്ങ് – ജോർജ്ജ് തോമസ് (ലിവേര മ്യൂസിക്സ്), മിക്സ് & മാസ്റ്റേഴ്സ് – വിഷ്ണു രാജ്, എഡിററിംഗ് നിർവഹിച്ചിരിക്കുന്നത് ബോബി രാജൻ ആണ്. ജോയ്സ് മ്യൂസിക്കൽസ് ആണ് ലൊക്കേഷൻ.

Read More: 2021 ൽ പാട്ട് പ്രേമികളുടെ കാതുംമനവും കവർന്ന സുന്ദരഗാനങ്ങൾ

ഈ ഗാനം യഥാർത്ഥത്തിൽ ആലപിച്ചിരിക്കുന്നത് ശിവം മഹാദേവനും ജോണിറ്റ ഗാന്ധിയുമാണ്. ദിവ്യംഷു മൽഹോത്രയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശങ്കർ മഹാദേവൻ, എഹ്‌സാൻ നൂറാനി, ലോയ് മെൻഡോൻസ എന്നിവർ ചേർന്നാണ്.

Story highlights- Sajan Bin Cover Version