ഉപഭോക്താക്കളുടെ മനസില്‍ ഇടംനേടി വികെസി ‘ഷോപ്പ് ലോക്കല്‍’ ക്യാംപെയ്ന്‍ തുടരുന്നു

January 25, 2022

ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന ആശയവുമായി വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍ ക്യാംപെയ്ൻ. ഓണ്‍ലൈന്‍ വിപണി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കുകയാണ് ക്യാംപെയിന്റെ ലക്ഷ്യം.

ഇതിനായി വികെസി പ്രൈഡ്, വികെസി ഡിബോങ്കോ, ഡിബോങ്കോ, വികെസി പ്രൈഡ് ഈസി, വികെസി ലൈറ്റ്, വികെസി ട്രെന്‍ഡ്സ്, വികെസി ജൂനിയര്‍, സ്ലിപോണ്‍സ്,വികെസി സ്റ്റൈൽ, വികെസി ഹവായി തുടങ്ങിയ വികെസി ഉത്പന്നങ്ങള്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഷോപ്പില്‍ നിന്ന് വാങ്ങി ഷോപ്പ് ലോക്കല്‍ ക്യാംപെയ്നിന്റെ ഭാഗമാകുക.

ബില്‍ ചെയ്യുമ്പോള്‍ പേരും ആര്‍ട്ടിക്കിള്‍ നമ്പരും ഫോണ്‍ നമ്പരും നല്‍കുക. ഫോണില്‍ എംഎസ്എസ് മുഖേനയോ വികെസി പരിവാര്‍ ആപ്പിലോ ഇ-കൂപ്പണ്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ നേരിട്ട് എസ്എംഎസിലൂടെ അറിയിക്കും. സമ്മാനര്‍ഹരായ ഇ-കൂപ്പണ്‍ നമ്പരുകള്‍ അറിയാന്‍ എല്ലാ ഞായറാഴ്ചകളിലും ഫേസ്ബുക്കില്‍ വികെസി പ്രൈഡ് കേരള സന്ദര്‍ശിക്കുകയോ www.vkcpride.com വിസിറ്റ് ചെയ്യുകയോ രാത്രി 9 മണിക്ക് 24 ന്യൂസ് ചാനലിലെ 100 ന്യൂസ് കാണുകയോ ചെയ്യുക.

വിജയികള്‍ക്ക് ടാറ്റ ടിയാഗോ, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, എന്നീ ബമ്പര്‍ സമ്മാനങ്ങള്‍, വീക്കിലി പ്രൈസ് ആയ ഹീറോ പാഷന്‍ പ്രോ ബൈക്ക്, കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് ബാക്ക് ഓഫറുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ലഭിക്കും. വികെസി പാദരക്ഷകള്‍, വില, ലഭിക്കുന്ന ഏറ്റവും അടുത്ത ഷോപ്പ് എന്നിവ അറിയാന്‍ വികെസി പരിവാര്‍ ആപ്പ് (vkc parivar app) ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Story highlights: Vkc shop local campaign