Infotainment

വെള്ളത്തിന് പകരം തടാകത്തിൽ നിറഞ്ഞ വൃത്താകൃതിയിലുള്ള മഞ്ഞുകട്ടകൾ; പ്രതിഭാസത്തിന് പിന്നിലെ കാരണം…

കൗതുകകാഴ്ചകൾ നിരവധി സമ്മാനിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് കാനഡയിലെ മാനിറ്റോബ തടാകത്തിലെ ചില കാഴ്ചകൾ. വെള്ളത്തിന് പകരം മഞ്ഞുകട്ടകളാണ് ഈ തടാകത്തിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നത്. തടാകത്തിന്റെ തീരത്ത് മുഴുവൻ ആയിരക്കണക്കിന് മഞ്ഞുകട്ടകളാണ് രൂപം കൊണ്ടിരിക്കുകയാണ്. പീറ്റർ ഹോഫ്‌ബോവർ എന്നയാളാണ് ഐസ് ബോളുകളുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. അതേസമയം ഈ...

അടിത്തട്ടിലെ കല്ലുകളും മണൽത്തരികളും വരെ കൃത്യമായി കാണാം; ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദിയുടെ ചിത്രങ്ങൾ

അന്തരീക്ഷവും സമുദ്രവും ഒരുപോലെ മലിനമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സമൂഹമാധ്യമങ്ങളിൽ മുഴുവൻ ശ്രദ്ധനേടുകയാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നിന്റെ ചിത്രം. മേഘാലയയിലെ ഉമ്ഗോട്ട് നദിയിലൂടെ ഒഴുകുന്ന ഒരു ചെറുവഞ്ചിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെളിനീരുപോലെ തെളിഞ്ഞ വെള്ളത്തിലൂടെ പോകുന്ന വഞ്ചി കണ്ടാൽ ഇത് കരയിലാണോ വെള്ളത്തിലാണോ എന്ന് പോലും സംശയം തോന്നും. അത്രയ്ക്ക് തെളിഞ്ഞ വെള്ളമാണ്...

വെള്ളച്ചാട്ടത്തിന് നടുവിലായി കത്തിനിൽക്കുന്ന തീനാളം; നിഗൂഢമായ വിശ്വാസങ്ങളുമായി ഒരിടം

ആർക്കും പിടിതരാത്ത നിരവധി നിഗൂഢതകൾ ഒളിപ്പിച്ചതാണ് ഭൂമി. കൗതുകത്തിനപ്പുറം ചിലപ്പോൾ ഭീതിയും ജനിപ്പിച്ചേക്കാവുന്ന നിരവധി കാഴ്ചകളാണ് ഭൂമിയിൽ ഉള്ളത്. അത്തരത്തിൽ കൗതുകവും ഭീതിയും നിറയ്ക്കുന്ന കാഴ്‌ച സമ്മാനിക്കുകയാണ് അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിലുള്ള വെള്ളച്ചാട്ടം. കാഴ്ചയിൽ വളരെ ചെറുതാണ് ഈ വെള്ളച്ചാട്ടമെങ്കിലും ഇതിന്റെ പ്രത്യേകതകൾ കൊണ്ട് ഇത് ലോകപ്രശസ്തമാണ്. ഈ വെള്ളച്ചാട്ടത്തിന് ഉള്ളിലായി കത്തിനിൽക്കുന്ന ഒരു...

സൂക്ഷിച്ച് നോക്കണ്ട ഇത് ഞാൻ തന്നെ; സോഷ്യൽ ഇടങ്ങളിൽ കൗതുകമായി ലോകത്തിലെ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ്

സോഷ്യൽ ഇടങ്ങൾ ജനകീയമായതോടെ കൗതുകക്കാഴ്ചകൾ വിരൽത്തുമ്പിൽ എത്തിത്തുടങ്ങി. അത്തരത്തിൽ കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഒരു ഉരുളക്കിഴങ്ങ്. ഒരു കിഴങ്ങിനെന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ, പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങിനെക്കുറിച്ചാണ്. സാധാരണ കണ്ടുവരുന്ന ഗ്രാമുകൾ മാത്രം ഭാരമുള്ള ഉരുളക്കിഴങ്ങല്ല ഇത്. എട്ട് കിലോയോളമാണ് ന്യൂസിലൻഡിൽ കണ്ടെത്തിയ ഈ ഉരുളക്കിഴങ്ങിന്റെ ഭാരം. കർഷക...

‘സ്ത്രീധന രഹിത ഗ്രാമം’; പേരുപോലെ സുന്ദരമാണ് ഇന്ത്യയിലെ ഈ ഗ്രാമം

സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചാലും ഇന്നും സ്ത്രീധന മരണങ്ങൾ തുടർക്കഥയാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും നിരവധി കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്ത്രീധന രഹിത ഗ്രാമം എന്നൊരു ഇടം തന്നെയുണ്ട് നമ്മുടെ ഇന്ത്യയിൽ. കാശ്മീരിലാണ് ഈ ഗ്രാമം. ശ്രീനഗറിൽ നിന്നും 30 കിലോമീറ്റർ ദൂരത്തിൽ...

പിങ്ക് നിറത്തിലുള്ള പുലിയോ; സോഷ്യൽ ഇടങ്ങളിൽ വൈറലായി ഇന്ത്യയിൽ കണ്ടെത്തിയ സ്ട്രോബറി പുള്ളിപുലിയുടെ ചിത്രങ്ങൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ വൈറലാകുകയാണ് പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയുടെ ചിത്രങ്ങൾ. ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടതോടെ ഇത് വ്യാജചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. എന്നാൽ വളരെ അപൂർവമായി മാത്രം കാണാറുള്ള മൃഗമാണ് സ്ട്രോബറി പുള്ളിപുലികൾ, അഥവാ പിങ്ക് പുള്ളിപ്പുലി. ഗോൾഡൻ പുള്ളിപ്പുലി എന്നും അറിയപ്പെടുന്ന ഇവയെ വർഷങ്ങൾക്ക് മുൻപ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി...

പഞ്ചസാരയിലെ മായം കണ്ടെത്താൻ ഒരു എളുപ്പമാർഗം; വിഡിയോ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

ഏറെ ഗുണങ്ങളും അതുപോലെത്തന്നെ ദോഷങ്ങളും ഉള്ള ഭക്ഷണപദാർത്ഥമാണ് പഞ്ചസാര. ഇന്ന് വീടുകളിൽ ഉണ്ടാകുന്ന മിക്ക ഭക്ഷണങ്ങളിലും അതുപോലെത്തന്നെ ചായയിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുവാണ് പഞ്ചസാര. പലപ്പോഴും പഞ്ചസാര ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണമേന്മയെക്കുറിച്ച് നാം ചിന്തിക്കാറില്ല. പഞ്ചസാരയിൽ അടക്കം വലിയ രീതിയിൽ മായം ചേർക്കപ്പെടുന്നുണ്ട് . പഞ്ചസാരയിൽ മായം ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഒരു എളുപ്പവഴി പങ്കുവയ്ക്കുകയാണ്...

അവഗണനകൾക്കും അതിക്രമങ്ങൾക്കുമവസാനം മഞ്ചുനാഥ്‌ ഷെട്ടി മഞ്‍ജമ്മയായി; അറിയാം രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ കലാകാരിയെ

മഞ്ചുനാഥ്‌ ഷെട്ടിയായി ജനിച്ച മഞ്‍ജമ്മ 17 ആം വയസിലാണ് താൻ ഒരു പുരുഷനായി അല്ല സ്ത്രീയായി ജീവിക്കേണ്ടവളാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ നിരവധി ഇടങ്ങളിൽ നിന്നും ഒറ്റപ്പെടലും അവഗണനകളും അനുഭവിക്കേണ്ടി വന്നു മഞ്‍ജമ്മയ്ക്ക്. എന്നാൽ എല്ലാ ദുരിതങ്ങൾക്കും ഒടുവിൽ ഇന്നിപ്പോൾ, അറുപതാം വയസിൽ രാജ്യത്തിന്റെ മുഴുവൻ കൈയടി നേടുകയാണ് മഞ്‍ജമ്മ....

ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

മംഗളൂരുവിലെ തിരക്കുള്ള നഗരത്തിലൂടെ കടന്നുപോകുമ്പോൾ കൈയിൽ ഒരു വള്ളിക്കൊട്ടയിൽ നിറയെ ഓറഞ്ചുമായി നടക്കുന്ന ഒരാളെ നാം ചിലപ്പോൾ കണ്ടുമുട്ടിയേക്കാം... രാഷ്ട്രപതിയിൽ നിന്നും ഇത്തവണ പദ്മശ്രീ ഏറ്റുവാങ്ങിയ ഹരേകള ഹജ്ജബ്ബ എന്ന ക്ഷീണിതനായ ആ മനുഷ്യനായിരിക്കാം ചിലപ്പോൾ അത്. 1970 മുതൽ മംഗളൂരുവിലെ എല്ലാ തെരുവുകൾക്കും പരിചിതനാണ് ഹരേകള ഹജ്ജബ്ബ. വർഷങ്ങളായി കത്തുന്ന വെയിലോ, കനത്ത...

കൊവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മുഴുവൻ പോസ്റ്റ് കൊവിഡോ? വ്യക്തമാക്കി ഡോക്ടറുടെ കുറിപ്പ്

കൊറോണ വൈറസ് പിടിമുറുക്കിയിട്ട് കാലം കുറച്ചായി. രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്ങ്ങൾ മുഴുവൻ പോസ്റ്റ് കൊവിഡ് എന്ന രീതിയിൽ തെറ്റിദ്ധരിക്കരുതെന്ന് പറയുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു. ഇതിനെക്കുറിച്ച് ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ...
- Advertisement -

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...