ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

ചില പ്രണയങ്ങള്‍ മനോഹരങ്ങളാണ്. പ്രണയ ഗാനങ്ങള്‍ക്കെന്നും ആസ്വാദകരും ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം.

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ പ്രണയഗാനമാണ് ശ്രദ്ധ നേടുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സിദ് ശ്രീറാമിന്റെ ആര്‍ദ്രമായ ആലാപനം തന്നെയാണ് ഗാനത്തിന്റെ ആകര്‍ഷണം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. നവാഗതനായ അങ്കിത് മേനോന്‍ ആണ് സംഗീത സംവിധായകന്‍.

Read more: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ…’, ‘കണ്ണാന കണ്ണേ…’ ‘മധുപോലെ പെയ്ത മഴയില്‍…’, ‘പറയുവാന്‍ ഇതാദ്യമായി…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഗായകനാണ് സിദ് ശ്രീറാം.

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് ഒരു നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’.

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഷൈലോക്കിലെ മനോഹര ഗാനങ്ങൾ; വീഡിയോ

‘ഡാർക്ക് മെയ്ക്കപ്പ് ഇട്ട നെഗറ്റീവ് ടച്ചുള്ള ഹീറോ; പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ. ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം ദുബായിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്തുവിട്ടത്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read also: ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ

ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. മമ്മൂട്ടിക്കൊപ്പം മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ എത്തിയ കഥാപാത്രമാണ് മീന. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്.

ചിരി നിറയ്ക്കാന്‍ ‘മറിയം വന്ന് വിളക്കൂതി’ തിയേറ്ററുകളിലേക്ക്‌

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രം ഈ മാസം 31 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

അടുത്തിടെ ചിത്രത്തിലെ രസകരമായ ഒരു ഗാനവും പുറത്തെത്തിയിരുന്നു. ‘തല തെറിച്ചൊരു ആള്‍ക്കൂട്ടം…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. മനോഹരമാണ് ഈ സൗഹൃദഗാനം.

Read more: കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സണിന് പുറമെ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനംമലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ട ഒരു മനോഹര ഗാനമാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. നയൻതാരയും രജനീകാന്തും തന്നെയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നതും.

എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചുമ്മാ കിഴി…’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read also: ‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

കഴിഞ്ഞ ആഴ്ചയാണ് ദർബാർ റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘കലമാനോടിഷ്ടം കൂടാന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മനോഹരമായ താളം തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ഒരു ആഘോഷ രാവിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. എം ജി ശ്രീകുമാര്‍, ബിന്ദു അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിന്റെ മനോഹര സംഗീതവും ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ മനോഹരമായ ഒരു മെലഡി ഗാനവും പുറത്തെത്തിയിരുന്നു. ‘പറന്നു പോയൊരു കിളിയേ…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും.

സിദ്ദിഖ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാമാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവരാണ്.

Read more: നാട്ടിക ബീച്ച് ഫെസ്റ്റ്: ആവേശത്തിന്റെ ഇന്ദ്രജാലം നിറയ്ക്കാന്‍ ‘ടെനി കോയ്റ്റ്’

മോഹന്‍ലാലിന് പുറമെ, അറബ്ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇര്‍ഷാദ്, സാര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം.

ദീപക് ദേവിന്റെ സംഗീതത്തില്‍ പ്രേക്ഷകമനംതൊട്ട് ഒരു സുന്ദരഗാനം: വീഡിയോ

മനോഹരമായ ഒരു നനുത്ത മഴ പോലെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങാറുണ്ട് പല ഗാനങ്ങളും. കാലാന്തരങ്ങള്‍ക്കുമപ്പുറം ആസ്വാദകര്‍ അത്തരം പാട്ടുകള്‍ ഏറ്റുപാടിക്കൊണ്ടേയിരിക്കും. സംഗീത സംവിധായകന്‍ ദീപക് ദേവ് ഈണമിട്ട മനോഹരമായ ഒരു മെലഡിയാണ് പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ചിത്രത്തിലെ ‘പറന്നുപോയൊരു കിളിയേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ദീപക് ദേവിന്റെ ആര്‍ദ്രമായ സംഗീതമാണ് ഗാനത്തിന്റെ ആകര്‍ഷണം. ആനന്ദ് ഭാസകറിന്റെ മനോഹരമായ ആലാപനവും ഈ ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതും.

Read more: നഗരത്തിലെ പക്ഷികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്ന ട്രാഫിക് പോലീസ്; ദേ ഇതാണ് ‘പക്ഷിമനുഷ്യന്‍’

സിദ്ദിഖ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാമാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവരാണ്.

മോഹന്‍ലാലിന് പുറമെ, അറബ്ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇര്‍ഷാദ്, സാര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992- ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം.

മനോഹരം ‘ഉറിയടി’യിലെ ഈ കല്യാണപ്പാട്ട്: വീഡിയോ

ചില പാട്ടുകള്‍ അങ്ങനെയാണ്. അവ വളരെ വേഗത്തില്‍ ആസ്വാദകഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നു. പാട്ട് പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടുകയാണ് ‘ഉറിയടി’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അതേസമയം എ ജെ വര്‍ഗീസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഉറിയടി. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. ദിനേഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘എല്ലാമിനി നീയേ എന്‍ ജീവിതം നീളേ…’എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇഷാന്‍ ദേവിന്റെ ആര്‍ദ്രമായ സംഗീതം ഈ ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഇഷാന്‍ ദേവും ശ്രീലക്ഷ്മി നാരായണനും ചേര്‍ന്നാണ് ഈ കല്യാണപ്പാട്ട് ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

Read more: കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ

‘അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം എ ജെ വര്‍ഗീസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഉറിയടി’. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. ഫ്രണ്ടസ് ഫിലിം ഫാക്ടറി ആന്‍ഡ് ഫിഫ്റ്റി സിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം സലാം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഉറിയടി’യുടെ നിര്‍മാണം. സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ്, പ്രേംകുമാര്‍, ബിജു കുട്ടന്‍, സുധി കോപ്പ, വിനീത് മോഹന്‍, ശ്രീജിത് രവി, നോബി, രാജ് കിരണ്‍ തോമസ്, ആര്യ, ശ്രീലക്ഷ്മി, മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ‘ഉറിയടി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ജയസൂര്യ നായകനായെത്തുന്ന ‘അന്വേഷണം’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം ആവോളം പ്രതിഫലിക്കുന്നുണ്ട് ഈ പാട്ടില്‍. ചിത്രത്തിലെ ‘ഇളം പൂവേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അതേസമയം മലയാള സിനിമയിലെ നിരവധി അച്ഛന്‍മാര്‍ ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.

ദുല്‍ഖറിനെ തോളിലിരുത്തിയിരിക്കുന്ന മമ്മൂട്ടി, പ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍, സുകുമാരന്റെ മടിയിലിരിക്കുന്ന ഇന്ദ്രജിത്ത്, ഗോകുലിന് സ്‌നേഹചുംബനം നല്‍കുന്ന സുരേഷ് ഗോപി, കാളിദാസിനെ മടിയിലിരുത്തിയിരിക്കുന്ന ജയറാം തുടങ്ങിയവരെല്ലാം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മനോഹരമായ ഒരു സ്‌നേഹമാണ് ഈ ഗാനത്തിലുടനീളം പ്രതിഫലിക്കുന്നത്.

Read more: ആകാംക്ഷ നിറച്ച് ‘ജിബൂട്ടി’ പോസ്റ്റർ എത്തി

ജോ പോളിന്റെ സ്‌നേഹാര്‍ദ്രമായ വരികള്‍ ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. ജേക്‌സ് ബിജോയ് ആണ് മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനത്തിന്റെ ആലാപനം. അതേസമയം ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘അന്വേഷണം’. വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നവാഗതനായ ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടിയാണ് ‘അന്വേഷണം’ പ്രേക്ഷകരിലേക്കെത്തുക. ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ഈ ചിത്രം. ജനുവരി 31 മുതല്‍ ‘അന്വേഷണം’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.