തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാര്ത്തി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സുല്ത്താന് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കൈയില് ചാട്ടയും പിടിച്ച് രൗദ്രഭാവത്തില് നില്ക്കുന്ന കാര്ത്തിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്.
ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്...
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് കൈതി. 2019 ഒക്ടോബർ 25 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത് . നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രം ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഓർമ്മ പുതുക്കുകയാണ് കാർത്തി.
പാട്ടുകളോ നായികമാരോ ഇല്ലാതെ തമിഴ് സിനിമാലോകത്ത് ഒരു ഹിറ്റായി മാറിയ ചിത്രമാണ്...
സിനിമാവിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടൻ കാർത്തി വീട്ടിലേക്കെത്തിയ പുതിയ അതിഥിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞു പിറന്ന സന്തോഷമാണ് കാർത്തി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ആൺകുഞ്ഞാണ് ജനിച്ചത്. ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ദൈവം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരിക്കുന്നു. ഈ സന്തോഷകരമായ...
ഇന്ത്യൻ വ്യോമസേനയ്ക്ക് ആദരവർപ്പിച്ച് സൂര്യയും കാർത്തിയും. വ്യോമസേനയുടെ ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും സൂര്യ അഭിവാദ്യം അർപ്പിച്ചപ്പോൾ അവരുടെ പ്രതിബദ്ധതയെയും ദേശസ്നേഹത്തെയും കുറിച്ചാണ് കാർത്തി കുറിച്ചത്. ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ചാണ് താരങ്ങൾ ആദരവർപ്പിച്ചത്.
'ഇന്ത്യൻ വ്യോമസേനായുടെ പോരാളികളെയും കുടുംബത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തിൻറെ ആകാശം സുരക്ഷിതമാക്കുന്നതിലും ദുരന്തസമയങ്ങളിൽ സഹായിക്കുന്നതിലും നൽകിയ നിസ്വാർത്ഥ സേവനത്തിനും ധീരതയ്ക്കും...
കൊവിഡ്-19 ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലയും നിശ്ചലമായിരിക്കുകയാണ്. സിനിമ ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ദിവസവേതനത്തിന് സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലായ സ്ഥിതിയാണ്. ഈ അവസരത്തിൽ സഹപ്രവർത്തകർക്ക് കരുതൽ ഒരുക്കിയിരിക്കുകയാണ് തമിഴ് സിനിമ താരങ്ങളായ സൂര്യയും കാർത്തിയും. നടൻ പ്രകാശ് രാജ് തന്റെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്നവർക്ക് മെയ്...
തമിഴകത്ത് ഏറെ ആരാധകരുള്ള കാര്ത്തി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ദേവ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. "അണങ്കെ" എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഗാനം.
താമരൈ എഴുതിയ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരന്, ഭരത് സുന്ദര്,ടൈപ്പ്, ക്രിസ്റ്റഫര്,...
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരം കാര്ത്തിയുടെ ഏറ്റവും പുതിയ ചിത്രം 'ദേവി'ലെ ഗാനം പുറത്തിറങ്ങി. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. രാകുല് പ്രീത് ആണ് കാര്ത്തിയുടെ നായികയായി എത്തുന്നത്.
പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.മനോഹരമായ ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് താമരയാണ്. ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കിയിരിക്കുനന്ത്....
തമിഴകത്ത് ഏറെ ആരാധകരുള്ള കാര്ത്തി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ദേവ്'. ചിത്രത്തിന്റെ ടീസര് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. തീരന് അധികാരം ഓന്ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്ക്ക് ശേഷം കാര്ത്തി നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ദേവ് എന്ന സിനിമയ്ക്കുണ്ട്.
രജത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്. ദേവ് ഒരു ആക്ഷന് എന്റര്ടെയ്നാറായിരിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ...
മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ കൂടെത്തന്നെ മലയാള സിനിമ സംവിധാന രംഗത്ത് തന്റേതായ ഇടം നേടിയ വ്യക്തിയാണ് ജിത്തു ജോസഫ്. തമിഴ് സിനിമ രംഗത്തും സാന്നിധ്യം ഉറപ്പിക്കനൊരുങ്ങുകയാണ് ജിത്തു ജോസഫ്. മലയാളത്തിൽ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രം 'ദൃശ്യം' മുമ്പ് തമിഴിൽ റീമേക്ക് ചെയ്തിരുന്നു.
പാപനാശം എന്ന പേരിൽ ഇറങ്ങിയ ചിത്രത്തിൽ കമലാഹാസനാണ് നായകനായി എത്തിയത്. അതിന് ശേഷം...
തമിഴ് സൂപ്പർ താരം കാർത്തി നായകനായി എത്തുന്ന 'കടൈകുട്ടി സിങ്ക'ത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.'സിത്തിര മാസം വെയിലാ' എന്ന് തുടങ്ങുന്ന ഫാസ്റ്റ് നമ്പർ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കർഷകനായി കാർത്തി എത്തുന്ന ഗാനത്തിൽ നാട്ടിലെയും വീട്ടിലേയും കർഷകരുടെ ആഘോഷമാണ് കാണിക്കുന്നത്.
ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തുന്നത് സായിഷയാണ്. ചിത്രത്തിലെ ഇരുവരും ചേർന്നുള്ള 'സണ്ടയ്ക്കാരി' എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ ഹിറ്റായിരുന്നു....
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...