Wildlife

ചതുപ്പിലകപ്പെട്ട മാനിനെ രക്ഷിക്കുന്ന ആന; കാരുണ്യത്തില്‍ അതിശയിച്ച് സോഷ്യല്‍ മീഡിയ

മനുഷ്യനില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സഹജീവി സ്‌നേഹം. എന്നാല്‍ പലപ്പോഴും മനുഷ്യരേപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള സഹജീവി സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ പ്രകടമാകാറുണ്ട്. ഇത്തരം കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ്. ആഫ്രിക്കന്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഇംപാലയെ രക്ഷിക്കുന്ന ആനകളുടെ...

കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയിലെ പല സൃഷ്ടികളും. ഇത്തരത്തിലുള്ള അപൂര്‍വ്വ സൃഷ്ടികളുടെ കൗതുക കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടുന്നു. ഓര്‍ക്കിഡ് പുഷ്പത്തിന്റെ രൂപത്തിലുള്ള ചെറുപ്രാണിയും ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ഡെക്കറേറ്റര്‍ ക്രാബ്‌സുമെല്ലാം പ്രകൃതിയിലെ അതിശയിപ്പിക്കുന്ന സൃഷ്ടികളില്‍ ചിലത് മാത്രം. അപൂര്‍വ്വമായ ഒരു ചിത്രശലഭത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...

മീന്‍ പിടിക്കാന്‍ പക്ഷിയുടെ ബുദ്ധിപൂര്‍വ്വമായ ‘തന്ത്രം’; അതിശിയിച്ച് സമൂഹമാധ്യമങ്ങള്‍: വീഡിയോ

ഫിഷിങ് പലര്‍ക്കും ഇഷ്ടപ്പെട്ട ഹോബിയാണ്. ചിലര്‍ക്ക് ജീവിത മാര്‍ഗവും. വല വീശിയും ചൂണ്ട ഉപയോഗിച്ചുമെല്ലാം പലരും മീന്‍ പിടിക്കുന്നത് നിത്യകാഴ്ചയാണ്. ഇനി പക്ഷികളുടെ മീന്‍പിടുത്തത്തെക്കുറിച്ച്, ഉയരത്തില്‍ പറക്കവെ വെള്ളത്തില്‍ മീനിനെ കാണുമ്പോള്‍ താഴേക്ക് കുതിച്ച് മീനുമായി പറന്നുയരുന്ന പക്ഷികളേയും നാം ഇടയ്ക്കിടെ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മീന്‍പിടുത്തത്തില്‍ പ്രായോഗിക ബുദ്ധി...

കിണറ്റിലകപ്പെട്ട കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: ഹൃദ്യം ഈ വീഡിയോ

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. വര്‍ണ്ണനകള്‍ക്ക് അതീതവും. മനുഷ്യരുടെ ഇടയിലേത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമിടയിലെ അമ്മസ്നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്. മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മക്കളെ ചേര്‍ത്തുനിര്‍ത്തുന്ന അമ്മമാര്‍ നല്‍കുന്ന പ്രചോദനവും സ്നേഹവും ചെറുതല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തിലൊരു മാതൃസ്‌നേഹത്തിന്റെ മനോഹരമായ കാഴ്ചയാണ്. കിണറ്റിലകപ്പെട്ട...

ഈ ഭീമന്‍ കഴുകന്‍ ചിറകടിക്കാതെ പറക്കുന്നത് 160 കിലോമീറ്റര്‍ വരെ; അതിശയിപ്പിച്ച് പുതിയ കണ്ടെത്തല്‍

മനുഷ്യന്റെ വിചാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയും അതിലെ സസ്യ-ജീവജാലങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതിയേക്കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകളും പഠനങ്ങളും തുടര്‍ന്നു കോണ്ടേയിരിക്കുന്നു. പുല്ല് മുതല്‍ പുല്‍ച്ചാടിയില്‍ വരേയുണ്ട് കൗതുകകരമായ ഒട്ടേറെ കാര്യങ്ങളും. പലപ്പോഴും ശാസ്ത്ര ലോകത്തെ തന്നെ അതിശയിപ്പിക്കുന്നു ഇത്തരം കണ്ടെത്തലുകള്‍. പറഞ്ഞു വരുന്നത് അത്തരമൊരു കണ്ടെത്തലിനെ കുറിച്ചാണ്. ഭീമന്‍ കഴുകനായ ആന്‍ഡിയന്‍ കോണ്ടൂര്‍ എന്ന പക്ഷിയെക്കുറിച്ച്. സാധാരണ...

കാട്ടിനുള്ളിലെ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ കുരങ്ങന്‍റെ സര്‍പ്രൈസ് എന്‍ട്രി പിന്നെ കേക്കുമായി ഒരു ഓട്ടം: വൈറല്‍ വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ സംഭവിച്ചതാണെങ്കില്‍ കൂടിയും ചില ദൃശ്യങ്ങള്‍ ഇടയ്ക്കിടെ സൈബര്‍ ഇടങ്ങളില്‍ വീണ്ടും വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു രസികന്‍ കാഴ്ച ശ്രദ്ധ നേടുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി. കാട്ടില്‍ വെച്ചു നടന്ന ഒരു വിവാഹ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച്...

ഇങ്ങനെ ഒരു ഗോള്‍ ആഘോഷം ഇതിന് മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല; മാനിന്റെ ഗോളും ആഘോഷവും വൈറല്‍

'ഗോള്‍…' എന്ന ഒരു വാക്ക് കേട്ടാല്‍ മതിയാകും പല കായിക പ്രേമികളിലും ആവേശം നിറയാന്‍. കാരണം കാല്‍പന്ത് കളികളിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ ഒരു ഗോള്‍ നേടിയാല്‍ ഫുട്‌ബോള്‍ മൈതാനം മുഴുവന്‍ വിജയാരവങ്ങള്‍ മുഴക്കാറുണ്ട്. ശരിയാണ് ഗോളുകള്‍ എപ്പോഴും ആഘേഷിക്കപ്പെടേണ്ടത് തന്നെയാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അല്‍പം വ്യത്യസ്തമായ ഒരു ഗോളും ഗോളാഘോഷവുമാണ്. എന്നാല്‍ ഇങ്ങനെ...

മരക്കൊമ്പില്‍ നിന്നും വെള്ളക്കെട്ടിലേക്ക് തകര്‍പ്പന്‍ ഡൈവ്: കുട്ടിക്കുരങ്ങുകളുടെ വീഡിയോ വൈറല്‍

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെയാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുള്ളത്. സ്വഭാവത്തില്‍ മനുഷ്യരുമായി എറെ സാമ്യം പുലര്‍ത്തറുണ്ട് കുരങ്ങന്മാര്‍. അതുകൊണ്ടുതന്നെ ചിരി നിറയ്ക്കുന്ന കുരങ്ങന്മാരുടെ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ച്...

ആഴമുള്ള കുഴിയില്‍ വീണ കങ്കാരുവിന് രക്ഷകരായത് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍; ഒടുവില്‍ ജീവിതത്തിലേക്ക് കരകയറി

ആഴമുള്ള കുഴിയില്‍ അബദ്ധത്തില്‍ അകപ്പെട്ട കങ്കാരു ഒടുവില്‍ കര കയറി പുതുജീവിതത്തിലേക്ക്. ഓസ്‌ട്രേലിയയിലെ ഒരു വനത്തിനുള്ളിലാണ് കങ്കാരു അബദ്ധത്തില്‍ കുഴിയില്‍ വീണത്. ഏഴ് മീറ്ററിലധികം താഴ്ചയുള്ള കുഴിയിലേക്ക് വീണതിനാല്‍ ഒരുവിധത്തിലും കങ്കാരുവിന് തനിയെ പുറത്തു കടക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫൈവ് ഫ്രീഡംസ് ആനിമല്‍ റെസ്‌ക്യൂ എന്ന സംഘമാണ് കങ്കാരുവിന് രക്ഷകരായത്. മൃഗ സംരക്ഷണ...

മണ്‍പാതയിലൂടെ ഊര്‍ന്നിറങ്ങി കുട്ടിയാനയുടെ വിനോദം: വൈറല്‍ വീഡിയോ

രസകരങ്ങളായ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇക്കൂട്ടത്തില്‍ ആനക്കാഴ്ചകളാണ് മുമ്പില്‍. ആനപ്രേമികള്‍ നമുക്കിടയില്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. കൗതുകകരവും രസകരവുമായ ആനക്കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും രസകരമായ ഒരു ആനക്കാഴ്ചയാണ്. ഒരു കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം. മണ്‍പാതയിലൂടെ ഊര്‍ന്നിറങ്ങിയാണ് ആനക്കുട്ടിയുടെ വിനോദം. കുട്ടികള്‍ പലപ്പോഴും ഇത്തരത്തില്‍...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...