വൈറലായി ബംഗാളി ഞാറ് പാട്ട്; ‘ഞാൻ പ്രകാശനി’ലെ ഗാനം കാണാം..

December 22, 2018

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ പുതിയ ചിത്രം ഞാൻ പ്രകാശൻ ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഞാറ് പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രകാശന്‍ തന്‍റെ പേര് പി.ആര്‍ ആകാശ് എന്ന് രേഖകളിലൂടെ മാറ്റുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച അഭിനയമാണ് ഫഹദ് കാഴ്ച്ച വെക്കുന്നത്.

ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് നിഖില വിമലാണ് കെ പി എസ് സി ലളിത, സബിത ആനന്ദ്, മറിമായം മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.