അല്ലു അർജുനു നേരെ കണ്ണിറുക്കലുമായി പ്രിയ വാര്യർ; വീഡിയോ

January 24, 2019

ഒരു കണ്ണിറുക്കലിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് പ്രിയ വാര്യർ. താരമിപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മലയാളത്തിലല്ല തെലുങ്കിലാണ് ഇത്തവണ താരത്തിന്റെ കണ്ണിറുക്കൽ. അതും സാക്ഷാൽ അല്ലു അർജുനു നേരെ. ഒരു അഡാർ ലൗവിന്റെ തെലുങ്കു പതിപ്പിന്റെ ഓഡിയോ റിലീസ് പരിപാടിയ്ക്ക് ഇടയിലായിരുന്നു താരത്തിന്റെ രസകരമായ പ്രകടനം. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയതായിരുന്നു അല്ലു അർജുൻ.

ഒമർ ലുലു സംവിധാനം നിർവ്വഹിച്ച അഡാർ ലൗ എന്ന ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയത് പ്രിയ വാര്യരുടെ കണ്ണിറുക്കൽ രം​ഗം തന്നെയായിരുന്നു. രാജ്യാന്തര തലത്തിൽ തന്നെ ഈ കണ്ണിറുക്കൽ രം​ഗം ചർച്ച ചെയ്യപ്പെട്ടു.

ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസിങ് പരിപാടിക്കിടെയുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളിലും ഇടംപിടിച്ചു.