ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് ആദരമർപ്പിച്ച് മമ്മൂട്ടി

February 19, 2019

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി വി വസന്തകുമാറിന് ആദരമർപ്പിച്ച് മമ്മൂട്ടി. വയനാട്ടിലെ വസതിയില്‍ എത്തിയാണ് മമ്മൂട്ടി വസന്തകുമാറിന് ആദരമർപ്പിച്ചത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം കുടുംബത്തിനൊപ്പം ചിലവഴിച്ചു.

പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി ആദരവ് അര്‍പ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടൻ അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ വസതിയിൽ സന്ദർശനം നടത്തിയത്.