“ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം”; ഗ്രേസ് കുമ്പളങ്ങിയിലെ സിമിയായത് ഇങ്ങനെ; വീഡിയോ

March 14, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റസ്. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും അത്ര പെട്ടെന്നൊന്നും സിമിയെ മറക്കാന്‍ ആവില്ല. ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് മതി സിമിയെ ഓര്‍ക്കാന്‍. ഗ്രേസ് ആന്റണിയാണ് സിമി എന്ന കഥാപാത്രമായ് കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഗ്രേസ് ആന്റണിയുടെ ഓഡിഷന്‍ മുതല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോള്‍ ആകുന്നതു വരെയുള്ള വീഡിയോ. ഭാവനാ സ്റ്റുഡിയോസിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സിമി മോളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. തീയറ്ററുകളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്.

Read more:ശ്രദ്ധേയമായി ജൂണിലെ ‘അസുര ഇന്‍ട്രോ സോങ്’; വീഡിയോ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.