ബാഴ്‌സലോണയ്ക്ക് ലിവർപൂൾ ഷോക്ക്

May 8, 2019

അടിക്ക് തിരിച്ചഡി  അതാണ് ലിവർപൂൾ. അവസാന നിമിഷം വരെ വിജയത്തിന് വേണ്ടി മാത്രം പോരാടിയ ലിവർപ്പ്പോൾ ബാഴ്‌സലോണയെ നാല് ഗോളിന് തകർത്ത് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ.

ബാഴ്സലോണയുടെ മൈതാനത്തു നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനു കിഴടങ്ങേണ്ടി വന്ന ലിവർപൂൾ, സ്വന്തം മൈതാനത്തു കലി തുള്ളി ബാഴ്‌സ വധം നടപ്പാക്കി.

ഫൈനലിൽ പ്രവേശിക്കാൻ നാല് ഗോൾ അടിച്ചേ തീരു എന്ന ഒറ്റ വഴി മാത്രമേ ലിവർപൂളിനുണ്ടായിരുനുള്ളു… എന്നാൽ മത്സരം സമനിലയോ അല്ലങ്കിൽ രണ്ട് ഗോൾ വഴങ്ങി തോറ്റാലും ഫൈനലിൽ കടക്കാൻ കഴിയുമായിരുന്ന ബാഴ്‌സലോണയ്ക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമായിരുന്നു… ഗ്രൗണ്ടിൽ ഇറങ്ങുന്നതുവരെ…

മത്സരം ആരംഭിച്ച ഏഴാം മിനിറ്റിൽ തന്നെ ലിവർപൂൾ താരം ഓർജി
ആദ്യ ഗോൾ നേടി ബാഴ്സയ്ക്കുള്ള ചിത ഒരുക്കൽ ആരംഭിച്ചു.
മെസ്സി എന്ന അമാനുഷികനിൽ വിശ്വാസം ഉറപ്പിച്ച ബാഴ്സക്ക് പിഴച്ചു. മെസ്സിയെ  മണിച്ചിത്രത്താഴിട്ടു പൂട്ടുന്നതിൽ ക്ളോപിന്റെ ചുവന്ന പോരാളികൾ വിജയിച്ചു എന്ന് തന്നെ പറയാം.

Read also: ബാറ്റ് നെഞ്ചോട് ചേർത്തുവെച്ച് രോഹിത്; കുഞ്ഞുസമൈറയെപ്പോലെന്ന് ആരാധകർ…

ആദ്യ പകുതി 1-0-ത്തിനു അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഉജ്വല ഫോമിൽ കളിച്ച ലിവർപൂൾ ഗോൾ വർഷം തുടർന്നു. തുടരെ രണ്ട് ഗോളുകൾ നേടി ജെറമി വിനാൽഡം ലിവർപൂളിന്‌ കാര്യങ്ങൾ എളുപ്പമാക്കികൊടുത്തു.
79-ആം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് കൗശലപൂർവ്വം ഉപയോഗിച്ച് ഗോൾ നേടിയ ഓർജി ലിവർപൂളിന്‌ വേണ്ടി വിജയം നേടിക്കൊടുത്തു. ഇരു പടങ്ങളിലുമായി ൪-3 സ്‌കോറിൽ ബാഴ്‌സലോണയെ തകർത്ത് ലിവർപൂൾ ഫൈനലിൽ പ്രവേശനം നേടി.

പൂർണ്ണമായും നിറം മങ്ങിയ ബാഴ്സലോണയ്ക്ക് കളിയുടെ ഒരു സമയത്തും ലിവർപൂളിന്‌ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. നിറഞ്ഞു നിന്ന  കാണികളുടെ ആരവത്തിൽ ചുവപ്പ് പുതച്ച ആൻഫീൽഡിൽ ചുവന്ന പോരാളികൾക്ക് മരണമില്ല… പരാജയമില്ല..

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ അയാക്സ് – ടോട്ടനം പോരാട്ടത്തിലെ വിജയിയാവും ഫൈനലിൽ ലിവർപൂളിന്റെ എതിരാളി.