ടിക് ടോക്ക് വീഡിയോ ചെയ്യുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്: ഉണ്ണി മുകുന്ദന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു, പുതിയ ചിത്രത്തിലേക്ക്

May 17, 2019

വിത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. ചോക്ലേറ്റ്- സ്റ്റോറി റീട്ടോള്‍ഡ് എന്നാണ് ചിത്രത്തിന്‍റെ പേര്. നവാഗതനായ ബിനു പീറ്ററാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പവിത്രം ക്രീയേഷന്‍സിന്‍റെ ബാനറില്‍ സന്തോഷ് പവിത്രമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിനു വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ ഒരു വീഡിയോയിലൂടെയാണ് തയാറാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ വീഡിയോയിലൂടെ കാസ്റ്റിങ് കോളിനെക്കുറിച്ച് വ്യക്തമാക്കുന്നതും.

“കുറച്ച് പാട്ട്, കുറച്ച് ഡാന്‍സ്, കുറച്ച് അഭിനയം” ഇതൊക്കെ താത്പര്യമുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിനുവേണ്ടി തിരയുന്നത്. 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ട്. രണ്ട് ഫോട്ടോും ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുമാണ് അയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. ഈ മാസം 23 ന് വെകിട്ട് അഞ്ച് മണിവരെ എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുന്ന എല്ലാ സുന്ദരകള്‍ക്കും സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് ഈ കാസ്റ്റിങ് കോള്‍ വീഡിയോ അവസാനിക്കുന്നത്.

Read more:തിരക്കഥയില്‍ നിന്നും അഭിനയത്തിലേക്ക്; പി എസ് റഫീഖ് തൊട്ടപ്പനില്‍

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിനു പറമെ തമിഴിലും താരം ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.