വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ…

June 20, 2019

ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള  ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരും. എന്നാൽ രാവിലെ വെറും വയറ്റിലുള്ള വെള്ളം കുടി ആരോഗ്യത്തിന് നല്ലതാണോ..? കാലാകാലങ്ങളായി നമ്മൾ കേട്ട് വരുന്നത് ഇത്തരത്തിൽ രാവിലെ ഉണർന്നാൽ ഉടൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണെന്നാണ്.

എന്നാൽ വെറും വയറ്റിൽ വെള്ളം കുടിയ്ക്കുന്നതിന് നല്ല വശങ്ങൾ പോലെ തന്നെ ദോഷവശങ്ങളും ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ദഹനം എളുപ്പത്തിലാക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും വെറും വയറ്റിലെ വെള്ളം കുടി സഹായിക്കും. മലബന്ധം തടയുന്നതിനും വയറ് ശുദ്ധീകരിക്കുന്നതിനും ബെസ്റ്റാണ് വെറും വയറ്റിലെ വെള്ളം കുടി. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾക്കും ഒരു ശാശ്വത പരിഹാരമാണ് വെറും വയറ്റിലെ വെള്ളം കുടി. അതേസമയം വെള്ളം കുടിച്ച് അര മണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു.

Read also: വക്കീലായി ആസിഫ് അലി; ‘കക്ഷി അമ്മിണിപ്പിള്ള’ തിയേറ്ററുകളിലേക്ക്

അതേസമയം ചില രോഗങ്ങൾ ഉള്ളവർ വെറും വയറ്റിൽ  വെള്ളം കുടിക്കരുതെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് വൃക്കരോഗം ഉള്ളവർ. പൈൽസ് രോഗമുള്ളവർക്കും പ്രമേഹ രോഗമുള്ളവർക്കും ഇത് ഹാനികരമാകുമെന്നും പഠനങ്ങൾ പറയുന്നു.

അതേസമയം ദിവസവും ധാരാളം വെള്ളം കുടിയ്ക്കണം. മഴക്കലമായതിനാൽ ഈ ദിവസങ്ങളിൽ വെള്ളം കുടിയ്ക്കാൻ പൊതുവെ മിക്കവർക്കും മടിയാണ്. എന്നാൽ ഈ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ നിരവധി അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയേറെയാണ്. എന്നാൽ വെള്ളം കുടിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ ശ്രദ്ധിക്കണം.പുറത്തുനിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. ശുചിത്വം ഉറപ്പാക്കിയ ശേഷം മാത്രം വെള്ളം കുടിക്കുക.