സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

June 4, 2019

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിനാണ് നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന യുവാവ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. യുവാവിനൊപ്പമുള്ള മൂന്ന് പേരടക്കം 86 പേർ നിരീക്ഷണത്തിലാണ്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു.

മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ ആരോഗ്യ വിദഗ്ദർ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 ഐസലേഷൻ വാർഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലും ഐസലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടർന്ന് 17 പേർ മരിച്ചിരുന്നു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് ഈ പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്