അന്നൊരിക്കല്‍ അഹമ്മദാബാദില്‍…; പഴയകാല ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

January 9, 2020

വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ‘മസില്‍ അളിയന്‍’ എന്നാണല്ലോ ഉണ്ണി മുകുന്ദനെ ആരാധകരില്‍ അധികവും വിശേഷിപ്പിക്കാറ്. ഈ വിശേഷണം ശരി വയ്ക്കുന്നതാണ് താരം പങ്കുവെച്ച പഴയ ഫോട്ടോയും.

‘അന്നൊരിക്കല്‍ അഹമ്മദാബാദില്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് ഉണ്ണി മുകുന്ദന്‍ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങള്‍ ജിമ്മിലാണോ ജനിച്ചത് ഉണ്ണിയേട്ട..’, ‘മോളിവുഡിന്റെ സല്‍മാന്‍ഖാന്‍’ തുടങ്ങി രസകരമായ കമന്റുകളും ഈ ഫോട്ടോയ്ക്ക് ലഭിയ്ക്കുന്നുണ്ട്. 2003-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

https://www.instagram.com/p/B7DftRMBQIu/?utm_source=ig_web_copy_link

അതേസമയം മാമാങ്കം ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എം പത്മകുമാറാണ് സംവിധാനം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.