സ്ത്രീകൾ സ്ഥിരമായി ബദാം കഴിക്കൂ; ഗുണങ്ങൾ പലതാണ്

February 28, 2020

നട്‌സുകളില്‍ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നട്സുകളിൽ പ്രധാനിയാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീകൾ സ്ഥിരമായും ബദാം കഴിക്കണം. ഇതുവഴി പ്രീ മെച്വർ ഏജിങ് തടയാൻ സാധിക്കും. അതുപോലെ മറവി രോഗങ്ങളെ തടയാനും സ്ഥിരമായി ബദാം കഴിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ നല്ലത് കുതിര്‍ത്ത് കഴിക്കുന്നതാണ്.

ബദാം കുതിര്‍ത്തു കഴിക്കുമ്പോള്‍ ബദാമിന്റെ തൊലിയില്‍ അടങ്ങിയിട്ടുള്ള ടാനിനുകളുടെയും ആസിഡുകളുടെയുമെല്ലാം അളവ് കുറയും. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ ആഗീരണവും വേഗത്തിലാകും.

സാധാരണ ബദാമിനേക്കാള്‍ വൈറ്റമിനുകളും എന്‍സൈമുകളും കുതിര്‍ത്ത ബദാമില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഗുണം ചെയ്യും. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് കുതിര്‍ത്ത ബദാമില്‍. അതുമൂലം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും കുതിര്‍ത്ത ബദാം കഴിക്കുന്നത് ഗുണം ചെയ്യും. ശരീര ഭാരം കുറയ്ക്കാനും ബദാം സഹായിക്കുന്നു. ഗര്‍ഭിണികളും കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യകരമാണ്. ജലാശയ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ ചെറുക്കാനും കുതിര്‍ത്ത ബദാം സഹായിക്കുന്നു.

Read also: ട്രാക്ടർ നിർമാതാവ് ലംബോർഗിനിയുടെ പിതാവായ കഥ

കുതിര്‍ത്ത ബദാമില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് ദിവസവും നാലോ അഞ്ചോ കുതിര്‍ത്ത ബദാം നല്‍കുന്നത് അവരുടെ ബുദ്ധിവികാസത്തിനും നല്ലതാണ്. കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യും.

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും ഇത് സഹായിക്കുന്നു.