ജ്യൂസ് നൽകുന്നത് പഴത്തോടുകളിൽ; ഹിറ്റായി ഈറ്റ് രാജ

February 11, 2020

ലോകത്ത് മാലിന്യകൂമ്പാരങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും അപകടകരവും മണ്ണിലിട്ടാൽ നശിച്ചുപോകാത്തതുമാണ് പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദിവസേന കൂടിവരുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതി മലിനീകരണത്തിനും കാരണമാകും. ഇന്ന് ഏറ്റവും ഉപദ്രവകാരിയും വളരെ സുലഭമായി കാണുന്നതും പ്ലാസ്റ്റിക് ഉത്പന്നങ്ങൾകൊണ്ട് നിർമിച്ച വസ്തുക്കൾ തന്നെയാണ്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകളാണ് പ്രകൃതിക്ക് ഏറ്റവും ഉപദ്രവകാരികൾ.

ഇതിനെ പ്രതിരോധിക്കാനായി ഇന്ന് പല മാർഗങ്ങളും അന്വേഷിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പഴത്തോടുകളിൽ ജ്യൂസ് നൽകുന്ന ഒരു ഷോപ്പാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കർണാടകയിലെ ഇറ്റ് രാജ ഷോപ്പിലാണ് പഴത്തോടുകളിൽ ജ്യൂസ് നൽകുന്നത്. പൂർണമായും പരിസ്ഥിതി സൗഹാർദപരമാണ് ഈറ്റ് രാജ. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും മുന്നോട്ട് വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കട ആരംഭിച്ചിരിക്കുന്നത്. പൂർണമായും സീറോ വേസ്റ്റ് ഷോപ്പാണ് ഈറ്റ് രാജ.

Read also: അച്ഛൻ പൊയ്ക്കോ ഞാൻ പാടാം; ഹൃദയം കവർന്ന് കൊച്ചുപാട്ടുകാരി: വീഡിയോ

പുകവലി ഉപേക്ഷിക്കുക, പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക, എന്നിവയും ഈ കട ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സൗജന്യമായി ജ്യൂസുകളും ഇവർ നൽകുന്നുണ്ട്. എല്ലാദിവസവും തുറന്ന് പ്രവർത്തിക്കുന്ന ഈ കടയിലേക്ക് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. സ്വന്തമായി സ്റ്റീൽ ഗ്ലാസുകൾ കൊണ്ടുവരുന്നവർക്ക് കുറഞ്ഞ വിലയിൽ ജ്യൂസ് ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.