കളിക്കൊപ്പം കാര്യവും; കൊറോണക്കാലത്ത് കുട്ടികൾക്ക് വേണം ഏറെ കരുതൽ

June 18, 2020
Covid 19 Incubation Period

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും കുട്ടികൾക്ക് കൊറോണക്കാലവും അവധിക്കാലം പോലെയാണ്. മഴയും ശക്തമായതോടെ ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞാൽ കുട്ടികൾക്ക് വീടുകളിൽ തന്നെ കഴിയണം. അതിനാൽ ഈ സമയം കൂടുതൽ ഫലപ്രദമാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

കൊവിഡ് കാലം കുട്ടികളെ സംബന്ധിച്ചു അവധിക്കാലം കൂടിയാണ്. അവധിക്കാലമാണെങ്കിലും കുട്ടികള്‍ വളരെ സൂക്ഷ്മതയോടെ ഓരോ ദിവസങ്ങളേയും സമീപിക്കേണ്ടതുണ്ട്. കളിയോടൊപ്പം അല്പം കാര്യങ്ങളും ആകാം.

  • കോവിഡ് കാലം ആയതിനാല്‍ മൈതാനങ്ങളിലെ കൂട്ടുകാരുമൊത്ത കളികള്‍ ഒഴിവാക്കേണ്ടതാണ്.
  • പത്ത് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ പൊതുയിടങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
  • ഇടക്കിടക്കു സോപ്പ് ഉപയോഗിച്ചു കൈകഴുകുക

ഓണ്‍ലൈന്‍ പഠനം ആകാം

  • സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനക്ലാസ്സുകളില്‍ പങ്കെടുക്കുക.
  • പുസ്തകങ്ങള്‍ ലഭിക്കുമെങ്കില്‍ സ്വയം വായനയോ അല്ലെങ്കില്‍  വീട്ടിലെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെ സഹായത്തോടെയോ ആകാം.
  • ഇതിനായി പ്രത്യേക സമയം മാറ്റിവക്കേണ്ടതാണ്.

വീട്ടുകാര്യങ്ങളും അല്പം ശ്രദ്ധിക്കാം

  • വീട്ടുജോലികളില്‍ അമ്മയെ സഹായിക്കാം
  • അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കാം

Story Highlights: children and Covid updates