കൊവിഡ് രോഗസംക്രമണം തടയാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുക; നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

June 18, 2020
covid

കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്. രോഗസംക്രമണം തടയാന്‍ പൊതുജനങ്ങള്‍ എന്തു ചെയ്യണം എന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് രോഗബാധ തടയുന്നതില്‍ പൊതുജനങ്ങള്‍ക്ക് വളരേയേറെ
പങ്കുവഹിക്കാനുണ്ട്. നിത്യ ജീവിതത്തില്‍
പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 പൊതുസ്ഥലങ്ങളില്‍ തുപ്പരുത്
 ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ
പേപ്പറോ ഉപയോഗിക്കുക.
 ഉപയോഗശേഷം ടിഷ്യൂ പേപ്പര്‍ അലക്ഷ്യമായി
വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട ബിന്നുകളില്‍ മാത്രം
നിക്ഷേപിക്കുക
 ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പോ
ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
 രോഗബാധിതര്‍ ഉപയോഗിച്ച പ്രതലങ്ങള്‍ ഇടയ്ക്കിടെ
അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
 ഇവര്‍ ഉപയോഗിച്ച തുണികള്‍, കിടക്ക വിരികള്‍ എന്നിവ
നശിപ്പിക്കുകയോ അല്ലെങ്കില്‍ അണുനശീകരണം നടത്തി
പുനരുപയോഗിക്കുക.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും ചേർന്നാൽ മാത്രമേ
കൊവിഡ് രോഗസംക്രമണം തടയാൻ സാധിക്കുകയുള്ളു.

 ആളുകള്‍ തിങ്ങിനിറഞ്ഞ തിയേറ്റര്‍, മാള്‍, ബീച്ച്, സര്‍ക്കസ്,
ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങള്‍ ഈ സമയത്ത്
ഉചിതമെങ്കില്‍ ഒഴിവാക്കുക.

 കൈകള്‍ ഉപയോഗിച്ച് മുഖം കണ്ണ് മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക.

Story Highlights: Covid updates health department