കൊവിഡ് കാലത്ത് താങ്ങായി പാലിയേറ്റീവ് കെയർ ഹോം നഴ്‌സുമാരും

June 25, 2020
palliative

കൊവിഡ് കാലം കിടപ്പുരോഗികളെ സംബന്ധിച്ച് ആശങ്കകള്‍ നിറഞ്ഞ കാലമാണ്. രോഗികള്‍ മാത്രമല്ല അവരെ പരിചരിക്കുന്ന ബന്ധുക്കളും സമാനമായ മാനസീകാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പാലിയേറ്റിവ് കെയര്‍ ഹോം നഴ്‌സുമാർ ഈ അവസരത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു കൈത്താങ്ങ് ആകുന്നു.

*പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള പാലിയേറ്റിവ് കെയര്‍ ഹോം നഴ്‌സുമാർ ആ പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവന്‍ പാലിയേറ്റിവ് കെയര്‍ രോഗികളുടെയും പരിചരണത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

*കിടപ്പുരോഗികളിലേക്ക് കൊവിഡ് 19 അണുബാധ എത്തിക്കാതിരിക്കുന്നതിനുവേണ്ട മുന്‍കരുതലുകള്‍ (മാസ്ക് ധരിക്കുക, പരിചരിക്കുന്നതിന് മുന്‍പും ശേഷവും സോപ്പോ 70% വീര്യമുള്ള ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക) പാലിയേറ്റിവ് കെയര്‍ നഴ്‌സുമാർ എടുക്കേണ്ടതാണ്.

*പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള വ്യക്തികളെ പരിചരിക്കേണ്ടിവന്നാല്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.

*ഹോം നഴ്‌സുമാർ കൊറോണ സംശയിക്കുന്ന വ്യക്തികളുമായോ രോഗമുള്ളവരുമായോ സമ്പര്‍ക്കം പുലര്‍ത്താനും പാടുള്ളതല്ല.

*സാമൂഹിക അകലം കൃത്യമായും പാലിക്കുക.

*ട്രിപ്പിള്‍ ലെയർ മാസ്ക് ധരിക്കുക

*പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള പാലിയേറ്റിവ് കെയര്‍ ഹോം നഴ്‌സുമാർ താത്കാലികമായി ഡ്യൂട്ടിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായോ അല്ലെങ്കില്‍ ദിശയുമായോ ബന്ധപ്പെടേണ്ടതാണ്.

Story Highlights: palliative care nurses helping corona patients