സംഘര്‍ഷം പോരാട്ടാം പിന്നെ അതിജീവനം, ‘പടവെട്ട്’ തുടര്‍ന്ന് കൊണ്ടേയിരിക്കും; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

July 19, 2020
Nivin Pauly Padavettu First Look Poster

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’. എന്ന അടിക്കുറിപ്പോടെ നിവിന്‍ പോളിയാണ് ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തു വിട്ടത്.

നിവിന്‍ പോളിയുടെ കരുത്തുള്ള നോട്ടമാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: പക്ഷികള്‍ക്ക് കൈകള്‍ ഉണ്ടായിരുന്നെങ്കില്‍…; എങ്ങനെ ചിരിക്കാതിരിക്കും ഈ വീഡിയോ കണ്ടാല്‍

നിലവിലെ കൊവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ ചിത്രം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടില്‍ നായിക കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവത അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോള്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

Story highlights: Nivin Pauly Padavettu First Look Poster