ഒരിക്കൽ മമ്മൂട്ടിയുടെ കോണ്ടസ കാറിന് പിന്നാലെ ഓടി- മനസുതുറന്ന് ഹരിശ്രീ അശോകൻ

September 8, 2020

അറുപത്തിയൊമ്പതാം ജന്മദിനത്തിൽ ഒട്ടേറെ ആശംസകളാണ് മമ്മൂട്ടിയെ തേടി എത്തിയത്. ആരാധകർ പാട്ടിലൂടെയും, ചിത്രങ്ങളിലൂടെയുമെല്ലാം ആശംസ അറിയിച്ചപ്പോൾ സിനിമയിലെ സഹപ്രവർത്തകർ ഓർമ്മകളിലെ മമ്മൂട്ടി കഥകളാണ് പങ്കുവെച്ചത്. മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടത് മുതൽ പ്രതിസന്ധി ഘട്ടത്തിൽ താങ്ങായ അനുഭവങ്ങൾ വരെ പലരും പങ്കുവെച്ചു. മമ്മൂട്ടിയുടെ കോണ്ടസ കാറിനു പിന്നാലെ ഓടിയ അനുഭവമാണ് നടൻ ഹരിശ്രീ അശോകൻ പങ്കുവയ്ക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഹരിശ്രീ അശോകൻ മനസ് തുറന്നത്. ‘പണ്ട് ഞാൻ മമ്മൂക്കയെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ കോണ്ടസ കാറിന്റെ പിന്നാലെ ഓടിയിട്ടുണ്ട്. പിന്നീട് മഹാഭാഗ്യമെന്ന് പറയാം, മമ്മൂക്കയുടെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. അതിനു ശേഷം പിന്നെ കുറെ സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിന്റെ ഒരു ചക്രവർത്തിയാണ് എന്നുള്ളതിൽ സംശയമില്ലാത്ത കാര്യമാണ്. അതുപോലെ സ്നേഹത്തിന്റെയും ഒരു ചക്രവർത്തിയാണ്’- ഹരിശ്രീ അശോകൻ പറയുന്നു.

Read More: മുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാനെത്തിയ കൊച്ചുമിടുക്കൻ; പാചകം ഒടുവിൽ രസകരമായ മൽപ്പിടുത്തത്തിലേക്ക്- ചിരി വീഡിയോ

ഒട്ടേറെ ആളുകളാണ് മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ ആശംസ എന്നും ആളുകളെ അഭിനയത്തിലൂടെ ആകർഷിക്കുന്നത് തുടരട്ടെ എന്നായിരുന്നു. മോഹനലാൽ, ഷാജി കൈലാസ്, വൈശാഖ്, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങി നിരവധി സിനിമാ പ്രവർത്തകർ ആശംസ അറിയിച്ചു. ‘പ്രായമിങ്ങനെ റിവേഴ്‌സിൽ ഓടിയാൽ എനിക്കാദ്യം പ്രായമാകുമല്ലോ’ എന്നാണ് വാപ്പച്ചിക്ക് സ്നേഹചുംബനം നൽകി ദുൽഖർ കുറിച്ചത്. മനോഹരമായൊരു കേക്കാണ് മകൾ സുറുമി മമ്മൂട്ടിക്കായി സമ്മാനിച്ചത്.

Story highlights- harisree ashokan about mammootty