‘അങ്ങനെയാണ് നെയ്യ്മീനിന് ആ പേരുവന്നത്’; രസികന്‍ പാട്ടുകഥയുമായി എംജി ശ്രീകുമാര്‍

May 18, 2021
M G Sreekumar shares a funny story about Kingfish in Flowers Top Singer

അതിഗംഭീരമായ ആലാപന മികവും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങളും നിറയുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ ടോപ് സിംഗര്‍ 2 ഉം പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു. പ്രായത്തെ വെല്ലുന്ന പാട്ടുപ്രകടനങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കുകയാണ് ഓരോ കുരുന്ന് ഗായകപ്രതിഭകളും.

ടോപ് സിംഗറിലെ വിധികര്‍ത്താക്കളും ഏറെ രസകരമായാണ് പലപ്പോഴും സംസാരിക്കുന്നത്. രസകരമായ കഥകളിലൂടേയും പാട്ടുകളിലൂടേയുമെല്ലാം അവര്‍ കരുന്നു പാട്ടുകാരുടെ മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കുന്നു. അടുത്തിടെ ഒരു എപ്പിസോഡില്‍ നെയ്യ്മീനിന് ആ പേര് വന്നതിനെപ്പറ്റി രസകരമായ ഒരു പാട്ടു കഥ മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചു.

Read more: ദൈവം തന്ന വിധിയല്ലേ..’; ആരും മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും തങ്കുവിന്റെ ഈ പാട്ട് കേട്ടാല്‍

നെയ്യ്മീനിന് എങ്ങനെയാണ് ആ പേര് വന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് നെയ്യ് ഉള്ളതുകൊണ്ടാണ് എന്നായിരുന്നു ടോപ് സിംഗര്‍ അവതാരക മീനാക്ഷി നല്‍കിയ മറുപടി. അത് ശരിയാണ് എന്നു പറഞ്ഞ എം ജി ശ്രീകുമാര്‍ മറ്റൊരു കാരണവും ചൂണ്ടികാട്ടി.

‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു’… അങ്ങനെ കടലില്‍ വീണ നെയ്യപ്പത്തില്‍ നിന്നുമാണ് നെയ്യ്മീനിന് ആ പേര് വന്നത് എന്നതായിരുന്നു എം ജി ശ്രീകുമാര്‍ പങ്കുവെച്ച രസകരമായ പാട്ടുകഥ. ഈ കഥ ടോപ് സിംഗര്‍ വേദിയിലാകെ ചിരി നിറയ്ക്കുകയും ചെയ്തു.

Story highlights: M G Sreekumar shares a funny story about Kingfish in Flowers Top Singer