പൗരാണിക ചിത്രവുമായി സായ് പല്ലവിയും നാനിയും -ശ്യാം സിംഗ റോയ് ടീസർ

November 18, 2021

നൃത്തത്തിലെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയാണ് സിനിമയിലും നടി സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ നടി വേഷമിട്ടു. ഇനിയും കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് സായ് പല്ലവി. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് സായി പല്ലവി ഏറ്റവുമൊടുവിൽ വേഷമിട്ടത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ എത്തി.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രമാണ് ശ്യാം സിംഗ റോയ്. സിനിമയിൽ സായി പല്ലവിക്കൊപ്പം നാനി ഒരു ബംഗാളി കഥാപാത്രമായി എത്തുന്നു. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്.

Read More: മായയ്ക്ക് ശേഷം അശ്വിനൊപ്പം ‘കണക്റ്റ്’; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നയൻതാര

സത്യദേവ് ജംഗയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, ജിഷു സെൻഗുപ്ത, രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമാതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ മിക്കി ജെ മേയർ, ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസ്, എഡിറ്റർ നവീൻ നൂലി എന്നിവരാണ് ശ്യാം സിംഗ റോയിയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.

Story highlights- Shyam Singha Roy’ teaser out