വീണ്ടും ഫഹദ് ഫാസിലും മഹേഷ് നാരായണനും- ‘ഷെർലക്ക്’ ഒരുങ്ങുന്നു

December 9, 2021

എം ടി വാസുദേവൻ നായരുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായ ‘ഷെർലക്ക്’ സിനിമയാകുന്നു. നടൻ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ടി വാസുദേവൻ നായരുടെ ചെറുകഥകളുടെ അവലംബമായ പത്ത് ഫീച്ചർ ചിത്രങ്ങളിൽ ഒന്നായിരിക്കും ഷെർലക്ക്. നടൻ ഫഹദ് ഫാസിൽ ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി നദിയ മൊയ്തു ആദ്യമായി ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 2022 ജനുവരിയിൽ കാനഡയിൽ ഷെർലക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

എം ടി വാസുദേവൻ നായരുടെ ‘ഷെർലക്ക്’ എന്ന ചെറുകഥയ്ക്ക് ഒരുതരം നിഗൂഢ വശമുണ്ട് . 1990 കളുടെ തുടക്കത്തിൽ നടക്കുന്ന കഥ ബാലു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. ജോലി അന്വേഷിച്ച് കാനഡയിൽ എത്തി സഹോദരിയോടൊപ്പം താമസിക്കുന്നു കഥാപാത്രമാണ് ബാലു. കഥയിലെ പ്രധാന കഥാപാത്രം ‘ഷെർലക്ക്’ എന്ന് പേരുള്ള ഒരു വിചിത്ര പൂച്ചയാണ്.

Read More: പ്രണവിന് ഇത് വെറുമൊരു വിസിലല്ല, മിമിക്രി ലോകത്തെ ആയുധമാണ്; വിസിൽ കൊണ്ട് വിസ്‌മയം സൃഷ്ടിക്കുന്ന കലാകാരൻ

സംവിധായകൻ മഹേഷ് നാരായണന്റെ മുൻ ചിത്രമായ ‘മാലിക്കിലും’ ‘അഹമ്മദാലി സുലൈമാൻ’ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയിരുന്നു. ഫഹദ് ഫാസിൽ, എം ടി വാസുദേവൻ നായർ, മഹേഷ് നാരായണൻ എന്നിവർ ചേർന്ന് ‘ഷെർലക്’ എന്ന ചിത്രത്തിന് വേണ്ടി കൈകോർത്തതോടെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

Story highlights- Fahadh Faasil’s next is ‘Sherlock’ with the director Mahesh Narayanan