ബോട്ടിനരികിൽ എത്തിയത് മൂന്ന് വമ്പൻ തിമിംഗലങ്ങൾ; തൊട്ടുതലോടി യാത്രക്കാർ- കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ വിഡിയോയ്ക്ക് പിന്നിൽ

April 19, 2022

കൂറ്റൻ തിമിംഗലങ്ങൾ ബോട്ടിനരികിലേക്ക് എത്തുന്നതും ഭയന്ന് വിറച്ച് രക്ഷപ്പെടുന്ന സഞ്ചാരികളുടേയും ആളുകളുടേയുമൊക്കെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മനുഷ്യന്റെ സ്നേഹ ലാളനകൾ ഏറ്റുവാങ്ങാനായി ബോട്ടിനിരികിലേക്ക് എത്തിയ തിമിംഗലത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ അത്ഭുതമാകുന്നത്. ഏകദേശം 45000 കിലോഗ്രാമോളം ഭാരമുള്ള മൂന്ന് തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്ക് എത്തിയത്.

ഗ്രേ വെയിൽ ഇനത്തിൽപെട്ട തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ചെറു ബോട്ടുകളുടെ അടുത്തേക്ക് എത്തിയത്. തിമിംഗലത്തെ തൊട്ടടുത്ത് കണ്ടതോടെ ബോട്ടിൽ ഉണ്ടായിരുന്നവരിൽ ചിലർ ഭയന്നു, എന്നാൽ മറ്റ് ചിലരാകട്ടെ തിമിംഗലത്തിന്റെ അസാധാരണമായ വലിപ്പം കണ്ട് അത്ഭുതപ്പെട്ടു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബോട്ടുകളുടെ അരികിലൂടെ നീന്തിക്കളിക്കുകയാണ് ഈ കൂറ്റൻ തിമിംഗലങ്ങൾ.

മൂന്ന് തിമിംഗലങ്ങളും ബോട്ടിനോട് ചേർന്ന് കിടക്കുകയായിരുന്നു. സഞ്ചാരികളിൽ ചിലരാകട്ടെ ഇത്രയും അടുത്ത് തിമിംഗലത്തെ കണ്ടതോടെ അവയെ തൊട്ടും തലോടിയും അവയ്ക്കരികിൽ തന്നെ നിന്നു. അതേസമയം ഇത്രയും അടുത്ത് തിമിംഗലങ്ങൾ എത്തുന്നത് വളരെയധികം അപകടം പിടിച്ച കാര്യമാണ്. എങ്കിലും ആദ്യമായി ഇത്രയും അടുത്ത് തിമിംഗലത്തെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നവർ, സമീപത്തെ ബോട്ടിൽ ഉണ്ടായിരുന്നവരാണ് ബോട്ടിനരികിൽ എത്തിയ തിമിംഗലത്തിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്.

Read also: ചിത്രത്തിൽ ആദ്യം കാണുന്നത് പക്ഷിയേയോ, മുതലയേയോ- വീണ്ടും കൗതുകമായി ഒരു ചിത്രം

കലിഫോർണിയയിലെ ബാജായിൽ നിന്നുള്ളതാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ ഈ ദൃശ്യം. ഇതിനോടകം ആറുലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഇത്രയും സാഹസം നിറഞ്ഞ പ്രവർത്തനത്തെ പ്രതികൂലിക്കുന്നവരും നിരവധിയാണ്. തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും ഒഴിവായത് എന്നാണ് പലരും പറഞ്ഞത്.

Story highlights: video of reaching gentle gray whales near boat