ന്യൂയോർക്കിലെ അവസാന പേ ഫോൺ നീക്കം ചെയ്തു; അവസാനിക്കുന്നത് നാണയമിട്ട് ഫോൺ വിളിച്ചിരുന്ന ഒരുയുഗം..

May 24, 2022

മൊബൈൽ ഫോണുകൾ ഇല്ലാത്ത ആരുമില്ല ഇന്ന്. സ്മാർട്ട് ഫോണില്ലാത്തവർ ചുരുക്കം എന്ന് പറയാവുന്ന ഈ കാലഘട്ടത്തിന് മുൻപ് നിരത്തുകളുടെ ഓരത്ത് തലയെടുപ്പോടെ ഭരിച്ചിരുന്നത് പേഫോണുകൾ ആയിരുന്നു. മൊബൈൽ ഫോണുകൾ സർവ്വവ്യാപിയാകുന്നതിന് മുമ്പ്, അടിസ്ഥാന ആശയവിനിമയ സേവനങ്ങൾക്കായി പൊതു സ്ഥലങ്ങളിൽ പേഫോണുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ, പേഫോണുകൾ തീർത്തും കാലഹരണപ്പെട്ടതായി മാറിയിരിക്കുകയാണ്. ഗൃഹാതുര ഓർമ്മകൾ സമ്മാനിക്കുന്ന പേഫോണിന്റെ ന്യൂയോർക്കിലെ അവസാന ശൃംഖല ഇപ്പോഴിതാ, നീക്കം ചെയ്തിരിക്കുകയാണ്.

പേഫോണുകൾ ഒരുകാലത്ത് ലോകമെമ്പാടും സർവ്വവ്യാപിയായിരുന്നു. എന്നാൽ സെൽഫോണുകളുടെയും മറ്റ് ആശയവിനിമയ ഉപകരണങ്ങളുടെയും വരവോടെ അവയുടെ സ്വീകാര്യത അതിവേഗം കുറഞ്ഞു.ഇപ്പോൾ ഈ കാലഘട്ടത്തിലും ഒരു പേഫോൺ കാണാൻ സാധിച്ചു എന്നുപറഞ്ഞാൽ അതൊരു അനുഗ്രഹമായി കാണാം. കാരണം ഒരു യുഗത്തിന്റെ താരമായിരുന്നു ഇവ.

read also: ‘എന്നാൽ ഒന്ന് തിരിഞ്ഞു നോക്കിക്കോ’; ആരാധകരെ വികാരാധീനരാക്കി ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകി കമൽ ഹാസൻ

ന്യൂയോർക്ക് നഗരത്തിലെ അവസാനത്തെ പബ്ലിക് പേഫോൺ സ്റ്റാൾ നീക്കം ചെയ്യുമ്പോൾ നാട്ടുകാരും വികാരാധീനരായതിന്റെ കാരണം ഇതാണ്. നടപ്പാതയിലുണ്ടായിരുന്ന പേഫോൺ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ന്യൂയോർക്ക് നഗരം 2015 മുതൽ പേഫോണുകൾ നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു. അവയ്ക്ക് പകരം പൊതു വൈഫൈ സ്പോട്ടുകൾ നൽകി.
ന്യൂയോർക്ക് സിറ്റിയിലെ അവസാനത്തെ പൊതു പേഫോൺ സർവീസാണ് ഇപ്പോൾ നീക്കം ചെയ്തത്. എങ്കിലും ഇപ്പോഴും നിരവധി സ്വകാര്യ ഉടമസ്ഥതയിലുള്ള പേഫോണുകളും നാല് ഫോൺ ബൂത്തുകളും നിലവിൽ ഉണ്ട്. 1920കൾ മുതൽ പേഫോണുകൾ ഇവിടെ നിലവിൽ വന്നിരുന്നു. അതേസമയം, ഇന്ത്യയിലും പേഫോണുകൾ സർവീസുകൾ അവസാനിപ്പിച്ച് തുടങ്ങിയിട്ട് നാളേറെയായി.

Story highlights- Workers remove last functioning payphone from newyork city