വരനും വധുവും മരിച്ചിട്ട് 30 വർഷം; ഇന്ന് ആഘോഷപൂർവ്വം വിവാഹം; അപൂർവ സംഭവം! – വിഡിയോ
തലവാചകം കണ്ട് ആശയക്കുഴപ്പത്തിലായി, അല്ലേ? 30 വർഷം മുമ്പ് മരിച്ച വധുവും വരനും എങ്ങനെ വിവാഹിതരായി എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇതൊരു കെട്ടുകഥയോ നമ്മളിൽ പലർക്കും തോന്നുന്നതുപോലെ അപൂർവ്വ സംഭവമോ അല്ല. ഇതൊരു തമാശയല്ല, കാരണം ദക്ഷിണ കന്നഡയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് മരണപ്പെട്ടവരുടെ വിവാഹം.
അന്നി അരുൺ എന്നയാൾ പങ്കുവെച്ച ട്വിറ്റർ കുറിപ്പും വിഡിയോകളും ശ്രദ്ധേയമാകുകയാണ്. ഇത് വളരെ പ്രചാരത്തിലുള്ള ദക്ഷിണ കന്നഡ പാരമ്പര്യത്തിന്റെ ഭാഗമാണെന്നത് പലർക്കും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ജൂലായ് 28ന് താൻ ഒരു വിവാഹത്തിൽ പങ്കെടുത്തുവെന്നും ഒരു പ്രത്യേക കാരണത്താൽ അതിനെക്കുറിച്ച് എഴുതുന്നത് മൂല്യവത്താണെന്നും പറഞ്ഞുകൊണ്ടാണ് അന്നി അരുൺ എഴുതുന്നത്.
I reached a bit late and missed the procession. Marriage function already started. First groom brings the 'Dhare Saree' which should be worn by the bride. They also give enough time for the bride to get dressed! pic.twitter.com/KqHuKhmqnj
— AnnyArun (@anny_arun) July 28, 2022
വരനും വധുവും ഏകദേശം 30 വർഷം മുമ്പ് മരിച്ചു, എന്നിട്ടും അവരുടെ വീട്ടുകാർ അവരെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. ഇപ്പോഴും കാര്യം മനസിലായിട്ടില്ല എന്നത് ഉറപ്പാണ്. ദക്ഷിണ കന്നഡയിലെ പാരമ്പര്യങ്ങൾ പരിചിതമല്ലാത്തവർക്ക് ഇത് തമാശയായി തോന്നാം എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം അത് വിശദമാക്കുന്നു.
മരണമടഞ്ഞ വധൂവരന്മാരുടെ കുടുംബങ്ങൾ പങ്കെടുക്കുന്ന വളരെ പ്രാധാന്യമുള്ള ഒരു പാരമ്പര്യ ചടങ്ങാണിതെന്നും ഈ വിവാഹച്ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ കുട്ടികളെ അനുവദിക്കില്ലെന്നും അദ്ദേഹം കുറിക്കുന്നു.അതായത് പ്രസവത്തെ തുടർന്ന് മരിക്കുന്ന കുഞ്ഞുങ്ങൾക്ക് മുപ്പതുവയസ് തികയുന്നത് കണക്കാക്കി അതേപോലെ പ്രസവ സമയത്ത് മരിച്ച മറ്റൊരു കുട്ടിയുടെ കുടുംബവുമായി വിവാഹം ഉറപ്പിക്കുന്നു. എല്ലാ ആചാരങ്ങളും ഒരു സാധാരണ വിവാഹം പോലെ സംഭവിക്കുന്നു. വിവാഹ നിശ്ചയത്തിന് രണ്ട് കുടുംബങ്ങളും പരസ്പരം വീട്ടിലേക്ക് പോകാറുമുണ്ട്.
ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ഒരു കുറവും ഉണ്ടാകില്ല. വിവാഹ ഘോഷയാത്രയും കെട്ടുകാഴ്ചകളും ഉണ്ടാകും. മറ്റൊരു രസകരമായ കാര്യം, പ്രായത്തിന്റെ കാര്യത്തിലൊക്കെ ഇത്തരം വിവാഹത്തിലും കുടുംബം കടുംപിടിത്തം കാണിക്കും എന്നതാണ്. അതിന് ഉദാഹരണമായി അന്നി അരുൺ പറയുന്നത്, വധു വരനേക്കാൾ പ്രായം കൂടുതലാണ് എന്ന് പറഞ്ഞ് വരന്റെ വീട്ടുകാർ വിവാഹം നിരസിച്ച സംഭവം ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ്. ചടങ്ങിന്റെ നിരവധി വിഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Story highlights- bride and groom who died 30 years back tied the knot after their deaths