റോഡിലെ വെള്ളക്കെട്ടൊന്നും ഒരു പ്രശ്നമേയല്ല; നൃത്തച്ചുവടുകളുമായി ഒരു ഓട്ടോ ഡ്രൈവർ- രസികൻ വിഡിയോ

July 22, 2022

സന്തോഷം കണ്ടെത്താൻ ഒട്ടേറേ കാര്യങ്ങളുടെയൊന്നും ആവശ്യമില്ല. പരിമിതമായ സാഹചര്യങ്ങളിൽ നമുക്കത് കണ്ടെത്താൻ സാധിക്കും. അങ്ങനെയൊരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രസകരമായ കാഴ്ച. ഹാസ്യനടനായ സുനിൽ ഗ്രോവറിനെ ഇൻസ്റ്റാഗ്രാമിലാണ് രസകരമായ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മഴപെയ്ത് വെള്ളക്കെട്ടുള്ള തെരുവിന് നടുവിൽ ഒരു ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. വെള്ളക്കെട്ടുള്ള ഒരു തെരുവിൽ നിന്നാണ് ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്നത്. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് അദ്ദേഹത്തിന്റെ ചുവടുകൾ. മഴയും വെള്ളകെട്ടുമൊക്കെ ആസ്വദിക്കുകയാണ് ഇദ്ദേഹം. ഓട്ടോയും വഴിയുടെ നടുക്ക് നിർത്തിയിട്ടിട്ടുണ്ട്. വളരെ രസകരമാണ് ഈ കാഴ്ച.

വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. വെള്ളം നിറഞ്ഞ റോഡ് മനോഹരമായ ചുവടുകൾ കാണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. അതേസമയം, അടുത്തിടെ ‘ ചിക്കു ബുക്കു റെയിലെ..’ എന്ന ഗാനത്തിലെ പ്രഭുദേവയുടെ കിടിലൻ നൃത്ത ചുവടുകൾ അവതരിപ്പിക്കുന്ന ഒരു വൃദ്ധന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Read Also: കൂറ്റൻ പാറയിലൂടെ നുഴഞ്ഞ് കയറുന്ന പ്രണവ് മോഹൻലാൽ, ശ്രദ്ധനേടി വിഡിയോ

രാജ് കുമാർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രത്തിലെ ആകർഷകമായ ഗാനത്തിന് രമേഷ് അണ്ണ എന്ന് വിളിപ്പേരുള്ള പേരുള്ള വൃദ്ധൻ ചുവടുകൾ വയ്ക്കുന്നത് കാണാം. ലുങ്കിയും ധരിച്ച ഷർട്ടും ധരിച്ച് ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

Story highlights- video of an auto driver dancing in the middle of a waterlogged road