ഹിറ്റ് ബോളിവുഡ് ഗാനത്തിന് രസകരമായി ചുവടുവെച്ച് നേപ്പാളി പെൺകുട്ടികൾ- വിഡിയോ

January 24, 2023

സമൂഹമാധ്യമങ്ങൾ ഒട്ടേറെ ആളുകൾക്ക് ഗുണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് കലാകാരന്മാർക്ക്. അവരുടെ കഴിവുകൾ സമൂഹമാധ്യമങ്ങൾ വഴി ആളുകളിലേക്ക് എത്തുമ്പോഴുള്ള സ്വീകാര്യത വളരെ വലുതാണ്. ഇപ്പോഴിതാ, ഹിന്ദി ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന നേപ്പാളി പെൺകുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

2014-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ‘ലണ്ടൻ തൂമക്ദ’. ഈ ഗാനത്തിനാണ് പെൺകുട്ടികൾ ചുവടുവയ്ക്കുന്നത്.’ദി വിംഗ്‌സ് ഒഫീഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോ, ഒരുകൂട്ടം നേപ്പാളി യുവതികളുടെ ‘ലണ്ടൻ തുമാക്‌ഡ’ നൃത്തമാണ് കാണിക്കുന്നത്.

ലൂസ് ഫിറ്റ് പാന്റ്‌സും ഷർട്ടും സ്‌നീക്കറുകളും ധരിച്ച പെൺകുട്ടികൾ ഹുക്ക് സ്റ്റെപ്പുകളുമായി താളം തെറ്റിക്കാതെ കളിക്കുന്നത് കാണാം. ഏഴ് ദിവസം കൊണ്ട് 12 മില്യണിലധികം കാഴ്ചകളും 16 ലക്ഷം ലൈക്കുകളും ഈ റീൽ നേടിയിട്ടുണ്ട്.

അതേസമയം, പ്രഭുദേവയുടെ ഹിറ്റ് ചുവടുകൾ പകർത്തുന്ന ഒരു വൃദ്ധന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. രാജ് കുമാർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രത്തിലെ ആകർഷകമായ ഗാനത്തിന് രമേഷ് അണ്ണ എന്ന് വിളിപ്പേരുള്ള പേരുള്ള വൃദ്ധൻ ചുവടുകൾ വയ്ക്കുന്നത് കാണാം. ലുങ്കിയും ധരിച്ച ഷർട്ടും ധരിച്ച് ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

Read Also: നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച

80 വയസ്സ് പിന്നിട്ട ഒരു വൃദ്ധ നൃത്തം ചെയ്യുന്ന കാഴ്ചയും അടുത്തിടെ ശ്രദ്ധേയമായിരുന്നു. പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ആരും ഇന്നുവരെ കാണാത്ത രീതിയിൽ ചുവടുവയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.

Story highlights-  Nepali dance group’s performance to ‘London Thumakda’ 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!