ആയിരക്കണക്കിന് ഇഡ്ഡലികൾ ഒരേസമയമുണ്ടാക്കാൻ ഒരു എളുപ്പവഴി- വിഡിയോ

April 3, 2023
iddli making

രസകരമായ വിഡിയോകളും ആകർഷകമായ വിശേഷങ്ങളും എപ്പോഴും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നയാകാന് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. പലർക്കും ഇങ്ങനെ സഹായമെത്തിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, ഒരാൾ വൻതോതിൽ ഇഡ്ഡലി ഉണ്ടാക്കുന്ന വിഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കുന്നത്.

വിഡിയോയിൽ ഇഡ്ഡലി മാവ് തയ്യാറാക്കി അച്ചുകൾ തയ്യാറാക്കുന്നത് കാണാം. ഒരു വയോധികൻ ഈ അച്ചിലേക്ക് മാവ് ചേർക്കുകയും വേഗത്തിൽ ആവിയിൽ വേവിക്കാൻ വയ്ക്കുകയും ചെയ്യുന്നു. ശേഷം പശുവിന് ഇഡ്ഡലി കൊടുക്കുന്നതും വിഡിയോയിൽ കാണാം.

“ഒരു വശത്ത് നിങ്ങൾക്ക് ‘ഇഡ്‌ലി-അമ്മ’ ഉണ്ട്, അവർ ഇഡ്ഡലികൾ അധ്വാനിച്ചും സാവധാനത്തിലും ഉണ്ടാക്കുന്നു. മറുവശത്ത്,വലിയ തോതിൽ ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വൻതോതിലുള്ള നിർമ്മാണത്തിനുള്ള ചില ഉപകരണങ്ങൾ കാണാം! അതോടൊപ്പം കുടുംബത്തിലെ അംഗവുമായി കുറച്ച് ‘ഇഡ്ഡലി-സ്നേഹം’ പങ്കിടാൻ എടുത്ത ചെറിയ ഇടവേള!” എന്ന അടിക്കുറിപ്പിൽ ആനന്ദ് മഹീന്ദ്ര കുറിപ്പ് എഴുതി.

അതേസമയം, ലോക്ക് ഡൗൺ കാലത്ത് ആനന്ദ് മഹീന്ദ്രയിലൂടെയാണ് ഇഡ്ഡ്ലി ‘അമ്മ താരമായത്. കോയമ്പത്തൂർ നഗരത്തിൽ മൂന്നുപതിറ്റാണ്ടിലേറെയായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലത്താൾ എന്ന 87കാരി. മുപ്പതുവർഷമായി തന്റെ ചെറിയ അടുക്കളയിൽ വിറകടുപ്പിൽ അവർ ഇഡ്ഡലി ഉണ്ടാക്കി വിൽക്കുകയാണ്. പരിമിതമായ സാഹചര്യത്തിലും ഓരോ ദിവസവും 600- ലധികം ഇഡ്ഡലികൾ ഉണ്ടാക്കി സാമ്പാറിനും ചട്നിക്കും ഒപ്പം വിൽക്കുകയാണ് ഇപ്പോൾ ഇഡ്ഡലിയാമ്മ എന്നറിയപ്പെടുന്ന കമലത്താൾ.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

2019ൽ ഇഡ്ഡലിയമ്മയ്ക്ക് ഒരു എൽപിജി സ്ററൗ വാങ്ങിനൽക്കാൻ ആഗ്രഹിക്കുന്നതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയതപ്പോഴാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്.  ഇഡ്ഡലി അമ്മയ്ക്ക് വീടൊരുക്കുകയും ചെയ്തിരുന്നു ആനന്ദ് മഹീന്ദ്ര.

Story highlights- video of man’s idli making skills