‘മമ്മൂക്കാ..’- പ്രിയതാരത്തിനൊപ്പമുള്ള ചിത്രങ്ങളുമായി അനുസിതാര

June 30, 2023

മലയാള സിനിമയുടെ ഖ്യാതി ദേശിയ തലത്തിൽ എത്തിച്ച അഭിനേതാക്കളിൽ മുൻ നിരയിലുണ്ട് മമ്മൂട്ടി. സിനിമയ്ക്കായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന് നിരവധി ആരാധകർ സിനിമയ്ക്കകത്തും പുറത്തുമായി ഉണ്ട്. ഇപ്പോഴിതാ, പ്രിയതാരത്തിനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി അനുസിതാര. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് താരം.

താരസംഘടനയായ അമ്മയുടെ മീറ്റിങ്ങിൽവെച്ച് പകർത്തിയ ചിത്രങ്ങളാണ് അനുസിതാര പങ്കുവെച്ചിരിക്കുന്നത്. മുൻപ് ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലും മമ്മൂട്ടിയുടെ ആരാധന താരം വ്യക്തമാക്കിയിരുന്നു. നടൻ മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ ഓർമ്മകളാണ് അനു പങ്കുവെച്ചത്. കുട്ടിക്കാലം മുതൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്നാണ് താരം പറയുന്നത്. മമ്മൂക്കയെ എന്നെങ്കിലും നേരിട്ട് കാണുകയെന്നത്‌ അനുവിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു.

Read Also: പാട്ടോളം തന്നെ മധുരം ഈ പ്രവൃത്തി; ജൂനിയർ ഗായികയ്ക്ക് വരികൾ മാറി, ഒപ്പം പാടി ശരിയാക്കി കൊടുത്ത് കെ എസ് ചിത്ര

ഒടുവിൽ മമ്മൂട്ടി ‘പേരൻപ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്. ട്രാഫിക്കിൽ കുടുങ്ങി ഏറെ നേരം താമസിച്ചുവെങ്കിലും ഒടുവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞ അനുസിതാര തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു. മാമാങ്കം എന്ന ചിത്രത്തിലും കുട്ടനാടൻ ബ്ലോഗിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചിരുന്നു.

Story highlights- anusithara shring photos with mammootty