‘ഇന്ത്യൻ 2’ ഏതാനും ഭാഗങ്ങൾ കണ്ടു; ശങ്കറിന് വാച്ച് സമ്മാനിച്ച് കമൽ ഹാസൻ

June 29, 2023

വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കമൽ ഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2.’ തമിഴിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയ ശങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം കൂടിയാണ് ചിത്രം. ശങ്കർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, സംവിധായകന് ഒരു വിലയേറിയ സമ്മാനം നൽകിയിരിക്കുകയാണ് കമൽ ഹാസൻ. ഒരു വാച്ച് സമ്മാനമായിനൽകിയിരിക്കുകയാണ് താരം.

“ഇന്ത്യൻ 2′ ന്റെ ചില പ്രധാന രംഗങ്ങൾ ഞാൻ ഇന്ന് കണ്ടു. ശങ്കറിന് എന്റെ ഹൃദയംഗമമായ ആശംസകൾ. കാരണം ഇത് ശരിക്കും നിങ്ങളുടെ കരിയറിന്റെ കൊടുമുടിയാണ്. ഇതിലൊതുങ്ങരുത്. നിങ്ങളുടെ ഏറ്റവും മികച്ചതായി, പുതിയ ഉയരങ്ങൾ തേടി ഉയരത്തിൽ ഉയരുക’ ചിത്രം പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ കുറിക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മെഗാ-ബ്ലോക്ക്ബസ്റ്റർ ‘വിക്രം’ ആണ് കമൽഹാസൻ അവസാനമായി അഭിനയിച്ച ചിത്രം. അടുത്തതായി സംവിധായകൻ ശങ്കറിനൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Read also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

‘ഇന്ത്യൻ 2’ ഷൂട്ടിംഗ് ജൂൺ,ജൂലൈ മാസത്തോടെ പൂർത്തിയാകുമെന്നും അതിന് ശേഷം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും സംവിധായകൻ ശങ്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1996-ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിന് നൽകിയ അതേസ്വീകാര്യത രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- Kamal Haasan gifts watch to director Shankar after watching some scenes of ‘Indian 2’