പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം കമൽഹാസനും; ‘പ്രോജക്റ്റ് കെ’ വിപുലമാകുന്നു

June 26, 2023

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെയും ദീപിക പദുക്കോണിന്റെയും സയൻസ് ഫിക്ഷൻ ത്രില്ലറായ പ്രൊജക്ട് കെയിൽ ഇതിഹാസ നടൻ കമൽഹാസൻ ഒരു പ്രധാന വേഷം ചെയ്യുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ഉജ്ജ്വലമായ സ്വീകരണം നൽകിയിരിക്കുകയാണ് താരത്തിന്. ഹിന്ദി ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചനും സിനിമയുടെ ഭാഗമാണ്. കമൽഹാസൻ കൂടി ചേർന്നതോടെ ‘പ്രൊജക്ട് കെ’ എന്ന ചിത്രം വിപുലമായിരിക്കുകയാണ്.

അമിതാഭ് ബച്ചനാണ് കമൽഹാസനെ സ്വാഗതം ചെയ് ട്വീറ്റ് ചെയ്തത്, “കമലിന് സ്വാഗതം.. നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് വളരെ മികച്ചതാണ്.. കുറച്ച് നാളായി ഒന്നിച്ചിട്ട്!’. പ്രൊജക്ട് കെയിൽ പ്രഭാസ്, നിർമ്മാതാവ് അശ്വിനി ദത്ത്, സംവിധായകൻ നാഗ് അശ്വിൻ, നടിമാരായ ദീപിക പദുക്കോൺ, ദിഷ പടാനി, സംഗീതസംവിധായകൻ സന്തോഷ് നാരായണൻ എന്നിവരുമായി സഹകരിക്കാൻ കാത്തിരിക്കുകയാണെന്നും കമലും പറഞ്ഞു.

‘തന്റെ ആവേശം പങ്കുവെച്ചുകൊണ്ട് കമൽഹാസൻ എഴുതി, “50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്നപ്പോൾ, അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ ഉയർന്നുവന്നിരുന്നു. ഞങ്ങൾ രണ്ടുപേരും 50 വർഷത്തിന് ശേഷം ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു.എന്റെ സഹതാരങ്ങളായ ശ്രീ.പ്രഭാസ്, മിസ്.ദീപിക എന്നിവരും ആ തലമുറയിൽ പെട്ടവരാണ്.ഞാൻ അമിത് ജിയുടെ കൂടെ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.എന്നിട്ടും ഓരോ തവണയും ഇത് ആദ്യമായ അനുഭവമായി തോന്നുന്നു.’- കമൽഹാസൻ കുറിക്കുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ഈ ബിഗ് ബജറ്റ് പാൻ-ഇന്റർനാഷണൽ ചിത്രത്തിൽ കമൽ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നതായി അഭ്യൂഹമുണ്ട്. പ്രൊജക്റ്റ് കെ, ആരാധകർക്ക് മുന്നിൽ 2024 ജനുവരി 12-ന് തിയേറ്ററുകളിൽ എത്തും.

Story highlights- kamalhassan joins project k movie