രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

September 12, 2023

പ്രമേഹം ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മധുരമുള്ളത് കഴിക്കാതിരുന്നാല്‍ ഡയബറ്റീസില്‍ നിന്നും മുക്തി നേടാം എന്നാണ് പലരും കരുതാറ്. എന്നാല്‍, പഞ്ചസാരയുടെ അളവ് കുറച്ചതുകൊണ്ട് മാത്രം രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ സാധിക്കില്ല. ഭക്ഷണകാര്യത്തിലും അല്പം കരുതല്‍ ആവശ്യമാണ്.

നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിയ്ക്കുന്നത് ഒരു പരിധി വരെ രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

റാഡിഷ്: നാരുകളാല്‍ സമ്പന്നമാണ് റാഡിഷ് എന്ന പച്ചക്കറി. പ്രമേഹ രോഗികള്‍ക്ക് റാഡിഷ് ഏറെ ഗുണകരമാണ്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

പാവയ്ക്ക: പാവയ്ക്ക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഒന്ന് മുഖം ചുളിക്കുന്നവരാണ് പലരും. പാവയ്ക്കയുടെ കയ്പ് ഓര്‍ത്തിട്ടാണ് മിയ്ക്കവരും പാവയ്ക്കയെ തഴയുന്നതും. എന്നാല്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ പാവയ്ക്ക. അതുകൊണ്ടുതന്നെ പാവയ്ക്കയെ അത്ര നിസാരമായി കാണാന്‍ ആവില്ല. ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് പാവയ്ക്കയില്‍. ഇരുമ്പ്, മഗ്‌ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ പാവയ്ക്ക സഹായിക്കുന്നു.

മത്തങ്ങക്കുരു: ഫൈബറുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് മത്തങ്ങക്കുരുവില്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങളും മത്തങ്ങക്കുരുവിലുണ്ട്.

വെണ്ടയ്ക്ക: ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് വെണ്ടയ്ക്കയില്‍. നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്ക പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ ബിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Read also: പഴമയുടെ പകിട്ടിനുമുന്നിൽ ചുവടുവെച്ചില്ലെങ്കിൽ എങ്ങനെ..- മനോഹര നൃത്തവുമായി അഹാന

കറുവപ്പട്ട- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ ചായയിലോ കാപ്പിയിലോ തൈരിലോ കറുവപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമാണ്. അതുപോലെതന്നെ ഉലുവ വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

Story highlights- To regulate blood sugar levels