ഉറങ്ങാൻ സഹായിക്കുന്ന പ്രത്യേക തലയിണ; പക്ഷെ വില കേട്ടാൽ ഉറക്കവും പോകും!

November 29, 2023

ആഡംബരത്തിന്റെ പകിട്ട് എന്തിലും വന്നു കഴിഞ്ഞു. അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യങ്ങളിൽ പോലും കൗതുകം നിറച്ച് പലതരം വിപണന തന്ത്രങ്ങളും സജീവമായിക്കഴിഞ്ഞു. ശ്രദ്ധനേടുക എന്നതാണ് എന്തിന്റെയും അടിസ്ഥാനം എന്നതാണ് രസകരം. സ്വർണത്തിൽ തയ്യാറാക്കിയ കാപ്പി, വജ്രത്തിൽ പൊതിഞ്ഞ മാസ്ക്ക് അങ്ങനെ വ്യത്യസ്തത എന്തിലും വന്നുകഴിഞ്ഞു. ഇപ്പോഴിതാ, തലയിണയിലും ആഡംബരത്തിന്റെ പകിട്ട് എത്തിയിരിക്കുകയാണ്. (world’s most expensive pillow)

45 ലക്ഷം രൂപ വിലയുള്ള തലയിണയാണ് ഇപ്പോൾ താരം. നെതർലൻഡ്സ് ആസ്ഥാനമായുള്ള ഒരു സൈക്കോതെറാപ്പിസ്റ്റ് രൂപകല്പന ചെയ്തിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള തലയിണ. അതിന്റെ വില 57,000 ഡോളറാണ്. അതായത് ഏകദേശം 45 ലക്ഷം ഇന്ത്യൻ രൂപ. ഈജിപ്ഷ്യൻ പരുത്തിയിൽ നിന്നാണ് ഈ തലയിണ നിർമ്മിച്ചിരിക്കുന്നത്. മൾബറി സിൽക്ക് ഉൾപ്പെടുന്നതും വിഷരഹിതമായ ഡച്ച് മെമ്മറിഫോം നിറഞ്ഞതുമാണ് ഈ തലയിണ.

Read also: എറണാകുളത്ത് റെയിൽവേയുടെ നവീകരിച്ച ഡൈനിംഗ് ഹാൾ ഉദ്‌ഘാടനംചെയ്ത് മുതിർന്ന ശുചീകരണ തൊഴിലാളി- കയ്യടിക്കേണ്ട മാറ്റം

ഇതിനുപുറമെ 24 കാരറ്റ് സ്വർണ്ണവും നീലക്കല്ലും വജ്രവും പതിച്ചിരിക്കുന്നു. ഒരു റോബോട്ടിക് മില്ലിങ് മെഷീനിൽ നിന്നാണ് തലയിണയ്ക്കുള്ളിലെ പരുത്തിയും. ഇത്രയും വിലപിടിപ്പുള്ള ഈ തലയിണ ഒരു പ്രത്യേക പെട്ടിയിലാണ് വരുന്നത്. ഈ ആഡംബര തലയിണയ്ക്ക് രൂപംനല്കിയവർ വിശ്വസിക്കുന്നത് ഇത് ഉറക്കമില്ലായ്മ ഉള്ള ആളുകൾക്ക് സുഗമമായി ഉറങ്ങാൻ സഹായിക്കും എന്നാണ്. എന്നാൽ ഇത്രയും വിലപിടിപ്പുള്ള തലയിണയിൽ കിടന്ന് എങ്ങനെ സ്വസ്ഥമായി ഉറങ്ങും എന്നാണ് ആളുകൾ ചോദിക്കുന്നത്.

Story highlights- world’s most expensive pillow