എന്തിനാണ് വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ?- കാരണം അറിയാം

December 26, 2023

നമ്പർ പ്ലേറ്റ് നോക്കിയാണ് എല്ലാവരും വാഹനങ്ങൾ തിരിച്ചറിയുക. വെള്ളയിൽ കറുപ്പ് നിറത്തിലെഴുതിയതും മഞ്ഞയിൽ കറുപ്പ് നിറത്തിൽ എഴുതിയതുമായ നമ്പർ പ്ളേറ്റുകൾ മാത്രമാണ് പലർക്കും പരിചയമുള്ളത്. വിവിധ നിറത്തിലുള്ള നമ്പർ പ്ളേറ്റുകൾ കണ്ട് ഇനി ആശയക്കുഴപ്പത്തിലാകേണ്ട. പല നിറത്തിലുള്ള നമ്പർ പ്ളേറ്റുകളും അതിന്റെ പിന്നിലെ കാരണവും പരിചയപ്പെടാം..

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? ഇങ്ങനെ നിരവധി സംശയങ്ങൾ ആളുകൾക്ക് ഉണ്ട് .രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ ഈ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ). പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.

Read also: സദ്യയ്ക്ക് മട്ടൻ വിളമ്പിയില്ല; വിവാഹനിശ്ചയത്തിന് ശേഷം പിന്മാറി വരനും കുടുംബവും

നോൺ ട്രാൻസ്‌പോർട്ട് വെഹിക്കിൾ- വെള്ളയിൽ കറുപ്പ് അക്ഷരം

ട്രാൻസ്‌പോർട്ട് വെഹിക്കിൾ- മഞ്ഞയിൽ കറുപ്പ് അക്ഷരം

ഇലക്ട്രിക് നോൺ ട്രാൻസ്‌പോർട്ട് വെഹിക്കിൾ- പച്ചയിൽ വെളുത്ത അക്ഷരം

ഇലക്ട്രിക്ക് ട്രാൻസ്‌പോർട്ട് വെഹിക്കിൾ- പച്ചയിൽ മഞ്ഞ അക്ഷരം

ടെമ്പററി രെജിസ്ട്രേഷൻ- മഞ്ഞയിൽ ചുവപ്പ് അക്ഷരം

ട്രേഡ് സർട്ടിഫിക്കറ്റ്- ചുവപ്പിൽ വെളുത്ത അക്ഷരം

വെഹിക്കിൾ രജിസ്റ്റേർഡ് അണ്ടർ മിനിസ്ട്രി ഓഫ് ഡിഫൻസ്- ചാര നിറത്തിൽ വെളുത്ത അക്ഷരം

റെന്റൽ വെഹിക്കിൾ- കറുപ്പ് നിറത്തിൽ മഞ്ഞ അക്ഷരം

കോൺസുലേറ്റ്/ ഡിപ്ലോമാറ്റ് വെഹിക്കിൾസ്- നിലയിൽ വെളുത്ത അക്ഷരം

ഇന്ത്യൻ പ്രസിഡന്റ് / ഗവർണർ- ചുവപ്പ്

Story highlights- different types of number plates in india