‘എന്റെ ‘പൊൻ’ അമ്മ, കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങൾ’- മലയാള സിനിമയുടെ അമ്മയ്‌ക്കൊപ്പം ഷാജി കൈലാസ്

December 22, 2023

മലയാള സിനിമയിൽ മാതൃത്വത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച ആളുകൾ ഇല്ല. അതാണ് കവിയൂർ പൊന്നമ്മ. ആ പേര് കേൾക്കുമ്പോൾ തന്നെ ഒട്ടേറെ ‘അമ്മ വേഷങ്ങൾ മനസിലേക്ക് ഓടിയെത്തും. യൗവനത്തിൽ തന്നെ അമ്മവേഷങ്ങൾ ചെയ്തുതുടങ്ങിയതാണ് കവിയൂർ പൊന്നമ്മ. സിനിമയ്ക്ക് ഉള്ളിലും പുറത്തും അവരോട് അമ്മയെന്ന സ്നേഹം നിലനിർത്തുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ, കവിയൂർ പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഭാര്യയും നടിയുമായ ആനിക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ചത്.

‘എന്റെ പ്രിയപ്പെട്ട “പൊന്നു” അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ “പൊൻ”അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ’- ഷാജി കൈലാസ് കുറിക്കുന്നു.

Read also:‘2018’ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്; അവസാന റൗണ്ടിലേക്ക് 15 സിനിമകള്‍

1965 “തൊമ്മന്റെ മക്കൾ” എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചാണ് അമ്മവേഷങ്ങളിലേക്കുള്ള തുടക്കം. അന്ന് 22 വയസ്സായിരുന്നു. അവരെക്കാൾ വളരെ ചെറുപ്പമുള്ളപ്പോഴായിരുന്നു ആ വേഷം. അമ്പത്തിമൂന്ന് വർഷമായി സിനിമയിലുണ്ട് കവിയൂർ പൊന്നമ്മ. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ നെഗറ്റീവ് കഥാപാത്രങ്ങൾ ഒന്നുംതന്നെ ഈ കാലയളവിൽ ചെയ്തിട്ടില്ല.

Story highlights- shaji kailas visits kaviyoor ponnamma