രാജകുടുംബത്തിൽ നിന്നും പാരമ്പര്യമായി കൈമാറിവന്ന തടി തൊട്ടിലിൽ മകൾ; കൗതുകം പങ്കുവെച്ച് ഉത്തര ഉണ്ണി

December 4, 2023

മലയാളികൾക്ക് ഒട്ടേറെ മികച്ച കഥാപത്രങ്ങളെ സമ്മാനിച്ച നടിയാണ് ഊർമിള ഉണ്ണി. ഊർമിള ഉണ്ണിയുടെ പാത പിന്തുടർന്ന് മകൾ ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ഇടവപ്പാതി’യിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ചിരുന്നു ഉത്തര ഉണ്ണി. മാത്രമല്ല, ഊർമിള ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഹ്രസ്വ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് ഉത്തര. ടെംപിള്‍ സ്റ്റെപ്സ് എന്ന പേരില്‍ കൊച്ചിയില്‍ ഭരതനാട്യ പരിശീലന കേന്ദ്രവും തുടങ്ങിയിട്ടുണ്ട് ഉത്തര ഉണ്ണി.

ബാംഗ്ലൂരിൽ ബിസിനസ്സ് നടത്തുന്ന നിതീഷ് നായരാണ് ഉത്തരയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. മകളുടെ വിശേഷങ്ങളൊക്കെ ഉത്തര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, മകൾ കിടന്ന തൊട്ടിലിന്റെ പിന്നിലെ കഥ പറയുകയാണ് ഉത്തര ഉണ്ണി. രാജപരമ്പരയായി കൈമാറി ലഭിച്ചതാണ് എന്നാണ് ഉത്തര പറയുന്നത്.

READ ALSO: ‘നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനെയാ, ഒരു ദിവസം കൊണ്ട് മുടി വളരും’- ആരാധകരെ കൺഫ്യൂഷനിലാക്കി മിഥുനും ലക്ഷ്മിയും


ഉത്തരയുടെ വാക്കുകൾ;

“ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ” – സ്വാതിതിരുനാൾ മഹാരാജാവിന്റെ ജനനത്തെക്കുറിച്ച് ഇരയ്യമ്മൻ തമ്പി എഴുതിയത്..

ശരി, ഈ മംഗളകരമായ തൊട്ടിലിനോട് വിടപറയാനുള്ള സമയമായി എന്ന് ഞാൻ ഊഹിക്കുന്നു. ആരോ ഇപ്പോൾ അവൾക്ക് കഴിയുന്നത്ര വേഗത്തിൽ ഉരുളാൻ ശ്രമിക്കുന്നു, അവളുടെ കൈകളും കാലുകളും പുറത്തെടുക്കാൻ ശ്രമിക്കുന്നു, ഒരുപക്ഷേ പറക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഈ തൊട്ടിൽ നമ്മുടെ പൂർവ്വികർ നിരവധി തലമുറകളായി കൈമാറി നൽകിയതാണ്. ഞാൻ, എന്റെ അമ്മ, എന്റെ മുത്തശ്ശി, മുതു മുത്തച്ഛൻ… ഞങ്ങൾ എല്ലാവരും ഇതിൽ കിടന്നിട്ടുണ്ട്. നമുക്കറിയാവുന്ന ചരിത്രം അതാണ്. തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ ജനിച്ചത് എന്റെ മുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാൻ ജനിച്ച അതേ കൊട്ടാരത്തിലാണ്- ലക്ഷ്മിപുരം കൊട്ടാരം, ചങ്ങനാശ്ശേരി. തടികൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെയാണ് കിടന്നത് എന്ന ചരിത്രം ഒരു രഹസ്യമായി തുടരുന്നു. എന്തുതന്നെയായാലും ലോകത്തിന്റെ ആവേശത്തിലേക്ക് ഇഴയാൻ ഒരുങ്ങുകയാണ് ധീമഹീ.

Story highlights- uthara unni about wooden antique Thottil