ഫോണിനോളം പോലും വലുപ്പമില്ല, പക്ഷെ വില 52 ലക്ഷം രൂപ- ആ വിലയ്‌ക്കൊരു കാരണമുണ്ട്!

January 5, 2024

മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്‌ഘാടനച്ചടങ്ങ് നടന്നത് എല്ലാ വിധത്തിലും ഉജ്ജ്വലമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ചടങ്ങ് നടന്നത്. എല്ലാവരും ഫാഷനിൽ തങ്ങളുടെ ഏറ്റവും മികച്ച ചുവടുകൾ നടത്തിയപ്പോൾ, അംബാനി കുടുംബത്തിലെ മരുമകൾ രാധിക മർച്ചന്റിന്റെ ഹെർമിസ് കെല്ലി മോർഫോസ് ബാഗ് ആണ് അന്ന് ശ്രദ്ധനേടിയത്. കാണാൻപോലും സാധിക്കാത്തത്ര ചെറിയ ഈ ബാഗിന് എന്താണിത്ര പ്രത്യേകത എന്ന് തോന്നുന്നുണ്ടാകും.

അതിന്റെ ലളിതമായ ഉത്തരം, വില ആണ്. ഹെർമിസ് ബാഗുകൾ ആഡംബര ബാഗുകൾ ആയതിനാൽ അതൊരു വാർത്തയല്ല. എന്നാൽ ഒരു ഫോണിനോളം പോലും വലുപ്പമില്ലാത്ത, സിൽവർ നിറത്തിലുള്ള ഈ ബാഗ് ശ്രദ്ധ ആകർഷിച്ചത് അതിന്റെ വില കൊണ്ടാണ്. ഈ പ്രത്യേക ഹെർമിസ് കെല്ലി മോർഫോസ് ബാഗിന് 52 ലക്ഷം രൂപ വിലയുണ്ട്.. മിനിയേച്ചർ ബാഗുകളുടെ പുതിയ ട്രെൻഡ്. എന്നാൽ ഈ ചെറിയ ബാഗ് ഇത്ര ചെലവേറിയതാക്കുന്നത് എന്താണ്? ‘എന്തുകൊണ്ടാണ് ഇത് ചെലവേറിയത്’ എന്നതാണ് ആളുകൾ ചർച്ച ചെയ്യുന്നത്. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്.

ഹെർമിസ് കെല്ലി മോർഫോസ് ബാഗ് യഥാർത്ഥത്തിൽ ഒരു ആഭരണമാണ്. ഈ മിനിയേച്ചർ ബാഗ് രൂപാന്തരപ്പെടുത്താനും കഴിയും, അതിനാൽ ഇത് കഴുത്ത്, കൈത്തണ്ട, വിരലുകൾ എന്നിവയ്‌ക്ക് ഒരു അലങ്കാരമായി ഉപയോഗിക്കാം. രാധിക മർച്ചന്റ് തിരഞ്ഞെടുത്തത് സ്റ്റെർലിംഗ് സിൽവറിലെ ഹെർമസ് കെല്ലി സാക് ബിജോ ചെയിൻ ആണ്.

Read also: മണിക്കൂറിൽ 600 തവണ ഉറക്കം; ദിവസവും പതിനായിരം തവണ ഉറങ്ങുന്ന ചിൻസ്ട്രാപ് പെൻഗ്വിനുകൾ

അതേസമയം, ഹെർമിസ് അതിന്റെ ഡിസൈനർ ബാഗുകളുടെ ശ്രേണിക്ക് ‘കെല്ലി’ എന്ന് പേരിട്ടത് അമേരിക്കൻ നടി ഗ്രേസ് കെല്ലിയുടെ പേരിലാണ്. മൊണാക്കോയിലെ റെയ്‌നിയർ മൂന്നാമനെ വിവാഹം കഴിച്ചതിന് ശേഷം കെല്ലി രാഞ്ജിയായിരുന്നു. 1950-കളിൽ ഹെർമിസ് ബാഗ് ഉപയോഗിച്ച് ഫോട്ടോഗ്രാഫർമാരിൽ നിന്ന് കെല്ലി തന്റെ ഗർഭകാല വയർ മറച്ചത് വലിയ വാർത്തയായിരുന്നു. അത് ബ്രാൻഡിന്റെ ജനപ്രീതി വാനോളം ഉയർത്തുകയും അതിന് ഇന്നത്തെ പദവി നൽകുകയും ചെയ്തു. അങ്ങനെയാണ് ഹെർമിസ് കെല്ലി എന്ന പേരിലേക്ക് എത്തിയത്.

Story highlights- Hermes Kelly Morphose bag