പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പത്മശ്രീ കരസ്ഥമാക്കിയത് മൂന്ന് മലയാളികൾ!

January 25, 2024

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വർഷം 34 പേരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. മലയാളികളായ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, നെല്‍ കര്‍ഷകനായ കാസര്‍കോട് സ്വദേശി സത്യനാരായണ ബലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്. (Padma Awards Announced for the year)

കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്‌ന പ്രഖ്യാപനം.

Read also: ട്വന്റിഫോർ പ്രേക്ഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ആശങ്കവേണ്ട- പ്രവേശനം, രജിസ്‌ട്രേഷൻ എന്നിവയുടെ വിശദവിവരങ്ങൾ

മറ്റ് പത്മശ്രീ ജേതാക്കൾ:
ഇന്ത്യയിലെ ആദ്യത്തെ വനിത പാപ്പനായ പാർബതി ബർവ, ആദിവാസി വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ചാമി മുർമു, സാമൂഹിക പ്രവര്‍ത്തകന്‍ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകരായ ഹേമചന്ദ് മാഞ്ചി, യാനുങ് ജാമോ ലേഗോ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ജഗേശ്വർ യാദവ്, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ ഗുർവിന്ദർ സിംഗ്, സത്യനാരായണ ബേളേരി, കെ ചെല്ലമ്മാൾ, സോമണ്ണ, സർബേശ്വരി ബസുമതരി, പ്രേമ ധനരാജ്, ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ശാന്തി ദേവി പാസ്വാനും ശിവൻ പാസ്വാനും( ചിത്രകാരന്മാർ) രത്തൻ കഹാ, അശോക് കുമാർ ബിശ്വാസ്, ബാലകൃഷ്ണൻ സദനം പുതിയ വീട്ടിൽ, ഉമാ മഹേശ്വരി ഡി, ഗോപിനാഥ് സ്വയിൻ, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശർമ്മ, നാരായണൻ ഇ പി, ഭഗബത് പധാൻ, സനാതൻ രുദ്ര പാൽ, ബദ്രപ്പൻ എം, ലെപ്ച, മച്ചിഹാൻ സാസ , ഗദ്ദം സമ്മയ്യ, ജങ്കിലാൽ, ദാസരി കൊണ്ടപ്പ, ബാബു റാം യാദവ്

Story highlights: Padma Awards Announced for the year