ഏഴുതവണ മിന്നലേറ്റിട്ടും രക്ഷപ്പെട്ട മനുഷ്യൻ; അമ്പരപ്പിക്കുന്ന രക്ഷപ്പെടലിന് പിന്നിൽ അജ്ഞാത രഹസ്യം

January 3, 2024

ഇടിയും മിന്നലുമുണ്ടെങ്കിൽ വീടിന് വെളിയിൽ ഇറങ്ങാൻ ഭയമാണ് എല്ലാവർക്കും. അത്രയ്ക്ക് ഭീകരമാണ് മിന്നലേൽക്കുന്നത്. ധാരാളം ആളുകൾ മിന്നലേറ്റ് ജീവൻ വെടിഞ്ഞിട്ടുണ്ട്. എന്നാൽ ഏഴുതവണ മിന്നലേറ്റിട്ടും രക്ഷപ്പെട്ട വ്യക്തിയാണ് റോയ് സള്ളിവൻ എന്ന അമേരിക്കൻ വംശജൻ. സാധാരണ ഒരു മനുഷ്യന് ചെറിയൊരു മിന്നൽ മതി ജീവൻ വെടിയാൻ. എന്നാൽ എഴുതവണയും റോയ് സള്ളിവന് അതിതീവ്ര മിന്നൽപ്രഹരമാണേറ്റത്. അപൂർവ സംഭവമായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവുമധികം തവണ മിന്നലേറ്റിട്ടും രക്ഷപ്പെട്ട മനുഷ്യൻ എന്ന റെക്കോർഡ്.

ഹ്യൂമൻ ലൈറ്റിംഗ് കണ്ടക്ടർ, ഹ്യൂമൻ ലൈറ്റിംഗ് റോഡ് എന്നൊക്കെയാണ് റോയ് സള്ളിവൻ അറിയപ്പടുന്നത്. വിർജീനിയയിലെ ഗ്രീൻ കൗണ്ടിയിൽ ജനിച്ച റോയ് സള്ളിവൻ 1936 മുതൽ ഷെനാൻഡോവ എന്ന നാഷണൽ പാർക്കിലാണ് ജോലി ചെയ്തിരുന്നത്. പാർക്കിൽ റേഞ്ചറായി ജോലി ചെയ്തിരുന്ന റോയ് സള്ളിവന് ആദ്യമായി മിന്നലേറ്റത് 1942ലാണ്. പിന്നീട് 1969, 1970, 1972, 1973. 1976, 1977 എന്നീ വർഷങ്ങളിലും മിന്നലേറ്റു. എന്നാൽ, നിസാര പരിക്കുകളോടെ റോയ് സള്ളിവൻ രക്ഷപ്പെട്ടു. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നത് ഇന്നും അജ്ഞാതമാണ്.

Read also: എൺപതാം വയസിലും വ്യയാമത്തിന് മുടക്കമില്ല- കയ്യടി നേടി വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ

സള്ളിവന്റെ ഈ പ്രത്യേകത അദ്ദേഹത്തെ ജീവിതത്തിൽ ഒറ്റപെടുത്താനാണ് ഇടയായത്. റോയ് സള്ളിവൻ ഒപ്പമുണ്ടെങ്കിൽ കൂടെയുള്ളയാൾക്കും മിന്നലേൽക്കും എന്ന വിശ്വാസമായിരുന്നു ജോലി സ്ഥലത്തും നാട്ടിലുമെല്ലാം. ഒരിക്കൽ മഴയത്ത് ഉണക്കാനിട്ടിരുന്ന തുണികളെടുക്കാൻ റോയ് സള്ളിവന്റെ ഭാര്യ പുറത്തിറങ്ങി. ഭാര്യയെ സഹായിക്കാൻ അദ്ദേഹവും കൂടെ ഇറങ്ങിയിരുന്നു. അന്ന് നിർഭാഗ്യവശാൽ സള്ളിവന്റെ ഭാര്യക്ക് മിന്നലേൽക്കുകയും രക്ഷപ്പെടുകയും ചെയ്തു. പിന്നീട് എല്ലാവരും സള്ളിവനെ ഭയത്തോടെയാണ് കണ്ടിരുന്നത്. കടുത്ത ഒറ്റപ്പെടലും ദുഖവും സഹിക്കാനാകാതെ 1983ൽ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യാ ചെയ്യുകയായിരുന്നു.

Story highlights- Roy Sullivan Was Struck By Lightning Seven Times And Lived