225 കോടിയുടെ പരമ്പരാഗത സ്വത്ത് 50 പേർക്കായി വീതിച്ച് നൽകാനൊരുങ്ങി യുവതി

February 3, 2024

എങ്ങനെയും എളുപ്പത്തിൽ പണമുണ്ടാക്കാം എന്നതാണ് പൊതുവെ എല്ലാവരുടെയും ചിന്ത. അതിനാൽ തന്നെ ഏതറ്റം വരെയും അതിനായി പോകാൻ തയ്യാറുള്ളവരെയും കാണാൻ സാധിക്കും. എന്നാൽ, പാരമ്പര്യമായി കൈമാറിവന്ന സ്വത്ത് പോലും കൈവിട്ട് കളയാൻ അല്ലെങ്കിൽ മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകാൻ മനസ്സുള്ളവർ വളരെ വിരളമാണ്.

പാരമ്പര്യമായി ലഭിച്ച ദശലക്ഷക്കണക്കിന് ഡോളർ സമ്പത്ത് ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഒരു യുവതി. ഓസ്ട്രിയൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ മർലിൻ ഏംഗൽഹോൺ തിരഞ്ഞെടുത്ത അമ്പത് ഓസ്ട്രിയക്കാർക്ക് തന്റെ പാരമ്പര്യ സ്വത്തായ 225 കോടി രൂപ നൽകുന്നു. പൈതൃകമായി ലഭിച്ച സമ്പത്തിനെക്കുറിച്ചുള്ള ധാരണകൾ എല്ലാം മാറിമറിച്ചുകൊണ്ടാണ് ഈ മുപ്പത്തൊന്നുകാരി വലിയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അത്ഭുതപ്പെടുത്തുന്ന കോടികളുടെ അവകാശിയാണ് ഈ യുവതി. റിപ്പോർട്ടുകൾ പ്രകാരം, BASF സ്ഥാപകനായ ഫ്രെഡ്രിക്ക് ഏംഗൽഹോണിൻ്റെ നേരിട്ടുള്ള പിൻഗാമിയാണ് യുവതിയുടെ മുത്തശ്ശി ട്രൗഡൽ ഏംഗൽഹോൺ വെച്ചിയാട്ടോ. അവർക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് മർലിൻ ലഭിച്ചത്. 25 മില്യൺ യൂറോ (225 കോടിയിലധികം രൂപ) അവകാശിയാകാൻ പോകുന്നു മർലിൻ.

Read also: ലോകത്തിന്റെ നെറുകയിൽ നിന്നും ഒരു 360 ഡിഗ്രി കാഴ്ച ; അമ്പരപ്പിക്കുന്ന എവറസ്റ്റ് കൊടുമുടിയുടെ ദൃശ്യം

31-കാരിയായ മർലിൻ ‘ഗുഡ് കൗൺസിൽ ഫോർ റീഡിസ്ട്രിബ്യൂഷൻ’ എന്ന പേരിൽ ഒരു നോവൽ പ്രോജക്റ്റ് അവതരിപ്പിച്ചാണ് തുക വിതരണം ചെയ്യുന്നത്. പൈതൃക സ്വത്തായി കിട്ടിയ ഈ 225 കോടി ഓസ്ട്രിയയിലെ ജനങ്ങൾക്കാണ് യുവതി നൽകുന്നത്. ഇതിൽ പങ്കെടുക്കാൻ 10,000 ആളുകളെ ക്രമരഹിതമായി തിരഞ്ഞെടുത്തു, അതിൽ 50 പേർക്ക് മാത്രമേ ചർച്ചകൾക്ക് സംഭാവന നൽകുന്ന ഓരോ വാരാന്ത്യത്തിനും € 1,200 ലഭിക്കാൻ അവസരം ലഭിക്കൂ. ഈ തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അനന്തരാവകാശം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരവുമുണ്ട്.

Story highlights- Austrian women is giving away her inherited wealth of Rs 225 crore