ശത്രുക്കളെ ഭയപ്പെടുത്താൻ അസ്ഥികൂടം പോലെ ഒരുങ്ങി ചുടലനൃത്തം; വേറിട്ട ആചാരങ്ങളുമായി ചിമ്പു ഗോത്രവർഗം

February 21, 2024

പലതരത്തിലുള്ള ഗോത്ര വർഗ ജനത ലോകമെമ്പാടും ജീവിക്കുന്നുണ്ട്. അവരുടെ ആചാരങ്ങളെയും വസ്ത്രധാരണ രീതികളെയും നൂറ്റാണ്ടുകൾക്കും ഇപ്പുറവും പിന്തുടർന്ന് ജീവിക്കുന്ന ഇവർ പലപ്പോഴും പുറംലോകവുമായി ബന്ധമൊന്നും പുലർത്താറില്ല. വൈവിധ്യംകൊണ്ട് ലോകംമുഴുവൻ ശ്രദ്ധ നേടിയിട്ടുള്ള ഇത്തരം ഗോത്രങ്ങളിൽ ഒന്നാണ് ചിമ്പു. പാപുവ ന്യൂ ഗിനിയയിലെ പർവതപ്രദേശമായ മധ്യപർവതപ്രദേശങ്ങളിലെ ചിമ്പു, കോറോ, വാഗി താഴ്‌വരകളിലാണ് ഇവർ താമസിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 1,400 മുതൽ 2,400 മീറ്റർ വരെ ഉയരമുള്ള പർവത താഴ്‌വരകളിലാണ് അവർ താമസിക്കുന്നത്. ശത്രുക്കളിൽ ഭയം ജനിപ്പിക്കാൻ അസ്ഥികൂടങ്ങൾ പോലെ രൂപമാറ്റം ചെയ്യുന്ന നിഗൂഢമായ ഗോത്രമെന്ന നിലയിലായിരുന്നു ചിമ്പു ജനത ലോകശ്രദ്ധനേടിയത്. ഏകദേശം 180,000 ആളുകളാണ് ഈ ഗോത്രവർഗത്തിലുള്ളത്. അവിടുത്തെ അടയാളങ്ങളും തെളിവുകളും അവശേഷിപ്പുകളും വിശകലനം ചെയ്ത് ഇവർ 30,000 വർഷങ്ങൾക്ക് മുമ്പുള്ള അധിനിവേശത്തെ തുടർന്ന് എത്തിയതാണ് എന്ന സൂചനയാണ് നൽകുന്നത്.

1934-ൽ സ്വർണ്ണ ഖനിത്തൊഴിലാളി മൈക്കൽ ലീഹിയും ഓസ്‌ട്രേലിയൻ പട്രോളിംഗ് ഓഫീസർ ജെയിംസ് ടെയ്‌ലറും ചേർന്ന് ഈ പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് ചിമ്പു ആദ്യമായി പാശ്ചാത്യ ലോകത്തെ ആളുകളെ കാണുന്നത്. താമസിയാതെ, ഇവിടെ ഒരു ഓസ്‌ട്രേലിയൻ ഗവൺമെൻ്റ് പട്രോളിംഗ് പോസ്റ്റും റോമൻ കാത്തലിക്, ലൂഥറൻ മിഷനുകളും സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, കാപ്പി ഒരു നാണ്യവിളയായി വന്നതോടെ, തീരദേശ തോട്ടങ്ങളിൽ തൊഴിലാളികളായി ഇവിടുത്തെ പ്രാദേശിക പുരുഷന്മാരെ റിക്രൂട്ട് ചെയ്തുകൊണ്ട് ഓസ്‌ട്രേലിയ കൂടുതൽ ഭരണ നിയന്ത്രണം ചിമ്പുവിൽ ഏർപ്പെടുത്തി.

ചിമ്പു ഗോത്രം പരമ്പരാഗത ജീവിതമാണ് നയിക്കുന്നത്. അവരുടെ പന്നികളെയും വിളകളെയും പരിപാലിച്ച് ദിവസം തള്ളിനീക്കുകയാണ് ഇവർ. അവരുടെ മിക്ക വീടുകളും ഓവൽ അല്ലെങ്കിൽ ചതുരാകൃതിയിലാണ്, ഈ ജനതയിൽ കുഞ്ഞുങ്ങൾ പിറന്നാൽ ആദ്യം അവരുടെ അമ്മമാരും മറ്റ് സഹോദരിമാരുമാണ് പരിപാലിക്കുന്നത്. പിന്നീട് 6 അല്ലെങ്കിൽ 7 വയസ്സ് പ്രായമാകുമ്പോൾ, ആൺകുട്ടികൾ ഒരു പ്രത്യേക വീട്ടിലേക്ക് മാറും. ഇവിടെ പുരുഷന്മാർക്ക് പ്രത്യേകം വീടുകൾ ഉണ്ട്.

Read also: മറക്കല്ലേ മലയാളം; മാറ്റിവയ്ക്കാം, ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം

വർഷങ്ങളായി, ശത്രുക്കളെ ഭയപ്പെടുത്താനും മനഃശാസ്ത്രപരമായ ചില കരണങ്ങള്കൊണ്ടും ചിമ്പു ജനത നൃത്തവും ബോഡി പെയിൻ്റും സംയോജിപ്പിച്ചിരിക്കുന്നു. അവരുടെ ശരീരം വെളുത്ത കളിമണ്ണിലും ചാരത്തിലും ചായം പൂശി, ശത്രുക്കൾ ചിമ്പു ഗോത്രം മനുഷ്യനല്ലെന്നും അമാനുഷിക ശക്തിയുടെ ഉറവിടമുള്ളവരാണെന്നും വിശ്വസിക്കുമെന്നും കരുതുകയാണ്. 1934-ൽ ഓസ്‌ട്രേലിയൻ പര്യവേക്ഷകർ “ചിമ്പു” എന്ന പദം ജനങ്ങൾക്ക് നൽകിയത്, ‘സിമ്പു’ എന്ന വാക്കായിരുന്നു അവർ ആദ്യമായി പുറംലോകത്തെ മനുഷ്യരെ കണ്ടുമുട്ടിയപ്പോൾ വിളിച്ചുപറഞ്ഞത്. അതിനാലാണ്.

Story highlights- chimbu tribe custom